news

നന്തിബസാർ: തക്കോടി ഗ്രാമപഞ്ചായത്തിലെ വെലത്താടത്ത്, തരിപ്പയിൽ താഴ, മുക്കം തുടങ്ങിയ എസ്‌സി കോളനിയിലേക്കുള്ള കുടിവെള്ള കിണർ മാലിന്യ കൂമ്പാരമാകുന്നു.കോളനിയലേയും, സമീപപ്രദേശങ്ങളിലെ നൂറോളം വീടുകളിലേക്ക് കിണറിൽ നിന്നാണ് ദിവസവും പൈപ്പ് വഴി കുടിവെള്ളമെത്തുന്നത്. പക്ഷേ സമീപത്തെ മരങ്ങളിൽ നിന്നുള്ള ചമ്മലുകൾ വീണ് കിണർ മലിനമായിട്ടും ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് പരാതി.

ടാങ്കിന്റെ മൂടി പാതി പൊളിഞ്ഞ നിലയിലാണ്. കിളികളും, എലിയും, പൂച്ചയും കിണറ്റിൽ വീണാൽ അതിന്റെ അവിശിഷ്ടങ്ങൾ കുടിവെള്ളത്തിലൂടെ വീടുകളിലെത്തിയാലേ ജനങ്ങൾ അറിയൂ. കുടിവെള്ള ഉപഭോക്താക്കളുടെ കൂട്ടായ്മയിലൂടെ പലപ്പോഴായി കിണർ ശുചീകരിച്ചിട്ടുണ്ട്. പക്ഷേ കിണറിനും ടാങ്കിനും ഇരുമ്പ് നെറ്റും വലയും ഉപയോഗിച്ച് മൂടാത്തതിനാൽ മലിനമാകുന്നത് തുടരുകയാണ്.

കിണർ വൃത്തിയാക്കി നെറ്റും വലയും ഉപയോഗിച്ച് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇല്ലെങ്കിൽ പകർച്ച വ്യാധികൾ പടരാഴ സാദ്ധ്യതയുണ്ടെന്നാണ് പള്ളിക്കര നാട്ടിലുള്ളവർ പറയുന്നത്. അടിയന്തരമായി കിണർ വൃത്തിയാക്കി സുരക്ഷാ കവചം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.