കൊയിലാണ്ടി: കോതമംഗലം കാർഷിക മാർക്കറ്റിനെതിെരെ പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ച് രംഗത്തിറങ്ങി. നഗരസഭാ ഓഫീസിലെത്തിയ അവർ ചെയർമാനു മുമ്പാകെ ആവലാതികൾ നിരത്തി. നിർദ്ദിഷ്ട വിപണന കേന്ദ്രം ഏതാണ്ട് 150 വീടുകളെ ഏറെ പ്രതികൂലമായി ബാധിക്കുമെന്ന് ആക്ഷേപമാണ് പരിസരവാസികളുടേത്.
കൊയിലാണ്ടി നഗരസഭയുടെ കീഴിൽ സമഗ്ര വികസനപദ്ധതിയുടെ ഭാഗമായി 2012 ലാണ് നിർദ്ദിഷ്ട മാർക്കറ്റിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് വല്ല പരാതിയുമുണ്ടെങ്കിൽ സമർപ്പിക്കാൻ ഇന്നലെ വരെയാണ് സമയം നിശ്ചയിച്ചിരുന്നത്. ഇങ്ങനെയൊരു
പദ്ധതിയ്ക്ക് സമഗ്ര പഠനം അനിവാര്യമാണന്ന് പരാതിക്കാർ പറയുന്നു.
കോതമംഗലത്തെ ജനവസേ കേന്ദ്രമായ ഏഴ് ഏക്കർ സ്ഥലമാണ് നഗരസഭ മാർക്കറ്റിനായി കണ്ടത്തിയത്. നഗരസഭാ പരിധിയിൽ ഈ പദ്ധതിയ്ക്ക് ആവശ്യമായ ഭൗതികാന്തരീക്ഷം ഇ
ല്ലെന്ന് പരിസരവാസികൾ വാദമുയർത്തി.
കെ.പി വിനോദ് കുമാർ, വായനാരി വിനോദ്, ശ്രീജാറാണി, അഡ്വ.സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ നഗരസഭാ ഓഫീസിൽ എത്തിയത്. അടുത്ത ദിവസം യോഗം ചേർന്ന് പ്രത്യക്ഷ സമരം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കയാണ് നാട്ടുകാർ.