കൽപ്പറ്റ: ജനാധിപത്യ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി പൂർണ്ണമായും ഫ്രാൻസിസ് ജോർജിന് പിന്തുണ പ്രഖ്യാപിക്കുന്നതായും പി.ജെ.ജോസഫ്, സി.എഫ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചതായും നേതാക്കൾ അറിയിച്ചു.

ആകെയുള്ള 9 ജില്ലാ ഭാരവാഹികളിൽ 7 പേരും 3 നിയോജകമണ്ഡലം പ്രസിഡന്റുമാരും 9 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ 7 പേരും അടക്കം 53 ജില്ലാ കമ്മിറ്റി അംഗങ്ങളിൽ 48 പേർ ഫ്രാൻസിസ് ജോർജിനൊപ്പമാണെന്നും അവർ പറഞ്ഞു.

ജില്ലയിൽ പ്രവർത്തിക്കുന്ന കർഷക യൂണിയൻ, യൂത്ത് ഫ്രണ്ട്, വനിതാ കോൺഗ്രസ് അദ്ധ്യക്ഷൻമാരും ഫ്രാൻസിസ് ജോർജിന് പിന്തുണ അറിയിച്ചു. ഭിന്നിച്ചു നിൽക്കുന്ന കേരളാ കോൺഗ്രസ് പ്രസ്ഥാനങ്ങൾ യോജിച്ച് ഒന്നാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളികൾക്ക് പരിഹാരം കാണുവാൻ കോൺഗ്രസിന്റെ നേത്രുത്വത്തിലുള്ള പ്രതിപക്ഷകൂട്ടായ്മയ്ക്കു മാത്രമേ കഴിയൂ.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എ ആന്റണി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോർജ് വാതുപറമ്പിൽ, ജോസഫ് കാവാലം, അഡ്വ.വി.കെ.സജി, പൗലോസ് കുരിശിങ്കൽ, കെ.എം.അബ്രാഹം, ജോസഫ് പൂതക്കുഴി, ജനീഷ് എളംബാശ്ശേരി, സിബി ജോൺ, എം.ഒ.ജോസഫ്, പാറയ്ക്കൽ കുര്യൻ, കെ.വി.റജി, പി.കെ.അബ്രാഹം, സതീഷ് പോൾ, പി.വിപ്രിൻസ്, ക്ലീറ്റസ് സെബാസ്റ്റ്യൻ, പി.ജെ.ജോസ്, ബിജു അലക്സ്, ലാലി ജോൺസൺ, കെ.ജെ.ജെസ്സി, സോളി ജോർജ് എന്നിവർ പ്രസംഗിച്ചു.