കൽപ്പറ്റ: കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 48 പേർകൂടി നിരീക്ഷണത്തിൽ. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 123 ആയി.ആർക്കും രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ല. ആശുപത്രികളിൽ ആരും നിരീക്ഷണത്തിൽ ഇല്ല.
നിരീക്ഷണത്തിൽ ഉള്ളവർ ഒരു കാരണവശാലും നിർദ്ദേശങ്ങൾ ലംഘിക്കരുതെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിച്ചു.