മേലാറ്റൂർ: ഫേസ്ബുക്കിലൂടെ മന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ അശ്ലീലപരാമർശം നടത്തിയ യുവാവ് അറസ്റ്റിൽ. മണ്ണാർമല സ്വദേശി കൈപ്പിള്ളി വീട്ടിൽ അൻഷാദാണ് (34) അറസ്റ്റിലായത്. പ്രതിയുടെ ഫേസ്ബുക്കിൽ ഒരുപോസ്റ്റിന് മറുപടി കൊടുക്കുമ്പോഴായിരുന്നു വിവാദ പരാമർശം.
പ്രവാസിയായിരുന്ന അൻഷാദ് നാട്ടിൽ ബിസിനസ് നടത്തുകയാണ്. പ്രതിയുടെ സ്മാർട്ട് ഫോണും പിടിച്ചെടുത്തു. കൂടുതൽ അന്വേഷണത്തിനായി ഫോൺ സൈബർ ഫോറൻസിക് വിഭാഗത്തിന് കൈമാറും. ഇയാൾക്കെതിരെ മനപ്പൂർവം പ്രകോപനം സൃഷ്ടിച്ച് ലഹളയും ചേരിതിരിവും ഉണ്ടാക്കാൻ ശ്രമിച്ച കുറ്റത്തിനും നവമാദ്ധ്യമങ്ങളിലൂടെ അനാവശ്യ പരാമർശങ്ങൾ നടത്തി ശല്യപ്പെടുത്തിയ കുറ്റത്തിനും കേസെടുത്തു. പ്രതിക്ക് ജാമ്യം അനുവദിച്ചു.