
ചുങ്കത്തറ: എസ്.എൻ.ഡി.പി യോഗം നിലമ്പൂർ യൂണിയൻ ധനലക്ഷ്മി ബാങ്കുമായി ചേർന്ന് യൂണിയനിലെ മൈക്രോ ഫിനാൻസ് അംഗങ്ങൾക്ക് ഏഴാംഘട്ടമായി 5.32 കോടിയുടെ വായ്പ വിതരണം ചെയ്തു. നിലമ്പൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് വി.പി. സുബ്രഹ്മണ്യനും യൂണിയൻ സെക്രട്ടറി ഗിരീഷ് മേക്കാട്ടും ചേർന്ന് വായ്പാവിതരണം ഉദ്ഘാടനം ചെയ്തു. അഡ്വ. പി.കെ. സോമൻ, എൻ. സുന്ദരേശൻ, സജി കുരിക്കാട്ട്, ഭാസുര വാസുദേവൻ, കെ.ടി. ഓമനക്കുട്ടൻ, ധനലക്ഷ്മി ബാങ്ക് എം.എഫ്.ഐ തൃശൂർ റീജിയണൽ മാനേജർ സുരേഷ് കുമാർ, എം.എഫ്.ഐ കോഴിക്കോട് ഓഫീസർ അരവിന്ദാക്ഷൻ, എം.എഫ്.ഐ തൃശൂർ ഓഫീസർ പ്രശോഭ്, ബാങ്കിന്റെ മഞ്ചേരി മാനേജർ രമ്യ, ഡെപ്യൂട്ടി മാനേജർ സൗമ്യ, യൂണിയൻ കൗൺസിലർമാർ, മറ്റു നേതാക്കൾ എന്നിവർ പങ്കെടുത്തു. കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പ പ്രളയാനന്തരം പ്രയാസം നേരിടുന്നവർക്കും കർഷകർക്കും ആശ്വാസമായി.