photo

ഇയ്യാട്: മൂന്ന്പതിറ്റാണ്ടത്തെ സേവനത്തിന് ശേഷം ഇയ്യാട് സി.സി.യു.പി സ്‌കൂളിൽ നിന്ന് പ്രധാന അദ്ധ്യാപകനടക്കം മൂന്ന് പേർ വിരമിക്കുന്നു. പ്രധാന അദ്ധ്യാപകൻ എ.ഇ. രാധാകൃഷ്ണൻ, അദ്ധ്യാപകരായ പി. നളിനി, പി.വി. സത്യൻ എന്നിവരാണ് വിരമിക്കുന്നത്.

38 വർഷത്തെ സേവനത്തിന് ശേഷമാണ് എ.ഇ. രാധാകൃഷ്ണൻ മാസ്റ്റർ 31ന് വിരമിക്കുന്നത്. ഇതിൽ പതിനൊന്ന് വർഷം ഇയ്യാട് സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചു. ഈ സ്കൂളിൽ തന്നെയാണ് അദ്ദേഹം പഠിച്ചത്.

1982ൽ എരവന്നൂർ എ.യു.പി സ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. ഒരു വർഷം അവിടെ ജോലി ചെയ്തു. തൊട്ടടുത്ത വർഷം മുതൽ ഇയ്യാട് സി.സി.യു.പി സ്കൂളിലെത്തി. നന്മണ്ട ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ പരേതനായ പുന്നശ്ശേരി ആറോളി ഗംഗാധരക്കുറുപ്പിന്റേയും വീര്യമ്പ്രം ആറങ്ങാട്ടിടത്തിൽ തങ്കമണി പള്ളിക്കരമ്മയുടേയും മകനാണ് രാധാകൃഷ്ണൻ. ഭാര്യ: നിഷ (പുന്നശ്ശേരി എ.എം.യു.പി.സ്‌കൂൾ അദ്ധ്യാപിക). മകൾ: ഡോ. ആതിര കൃഷ്ണ. പുന്നശ്ശേരി കുനിയടി ശിവഭഗവതി ക്ഷേത്രം, സുൽത്താൻ ബത്തേരി അല്ലി വയലിട ഭഗവതി ക്ഷേത്രം എക്സി. അംഗമായും പ്രവർത്തിക്കുന്നു.

34 വർഷത്തെ സേവനത്തിനു ശേഷമാണ് പി. നളിനി ടീച്ചർ വിരമിക്കുന്നത്. ഭർത്താവ്: യു.കെ. വിജയൻ (റിട്ട. അദ്ധ്യാപകൻ വള്ളിയോത്ത് എ.എം.എൽ.പി.സ്‌കൂൾ). 32 വർഷത്തെ സേവനത്തിന് ശേഷമാണ് പി.വി. സത്യൻ മാസ്റ്റർ വിരമിക്കുന്നത്. പരേതരായ ചോയിക്കുട്ടിയുടേയും ചിരുതക്കുട്ടിയുടേയും മകനാണ്. ഭാര്യ: ഗിരിജ, മക്കൾ: അജയ് സാഗർ കേരളാ പൊലീസ്, ബിജോയ് സാഗർ (സൗദി അറേബ്യ) സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ്, വീര്യമ്പ്രം ,തനിമ നാളികേര ഉപ്പാദക സഹകരണ സംഘം, വീര്യമ്പ്രം , പൂർണ്ണിമ നാളികേര ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി, എകരൂൽ , സമന്വയ ലൈബ്രറി സെക്രട്ടറി, വീര്യമ്പ്രം, പഞ്ചായത്ത്തല ലൈബ്രറി വികസന സമിതി അംഗം, മത്തായി പഠന കേന്ദ്രം ആൻഡ് പാലിയേറ്റീവ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്.