img202003

മുക്കം: കാരശ്ശേരി പഞ്ചായത്തിൽ കൊറോണ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ദുരന്തനിവാരണ സേനയുടെ യോഗം തീരുമാനിച്ചു. നിലവിൽ 76 ആളുകൾ നിരീക്ഷണത്തിലുണ്ട്. അതിൽ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസോലേഷൻ വാർഡിലാണ്.

പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ്തലത്തിൽ ദുരന്തനിവാരണ സേനകളെ സംഘടിപ്പിക്കും. ആരോഗ്യ പ്രവർത്തകരും പൊതുപ്രവർത്തകരും മുഖാന്തരം വിവരശേഖരണം നടത്തും ആളുകൾഒന്നിച്ച് കൂടാൻ സാധ്യതയുള്ള പൊതുപരിപാടികൾ ഒഴിവാക്കണമെന്നും തീരുമാനിച്ചു. വിദേശത്തു നിന്നോ സംശയകരമായ സാഹചര്യത്തിൽ നിന്നോ ആരെങ്കിലും എത്തിയാൽ അറിയുന്നവർ വിവരം അധികൃതരെ അറിയിക്കണം. നിരീക്ഷണത്തിൽ ഉള്ളവർ നിർദ്ദേശം ലംഘിച്ചാൽ പൊലീസ് സഹായത്തോടെ നടപടി സ്വീകരിക്കും. മരുന്നുകൾ ആവശ്യമായി വന്നാൽ ലഭ്യമാക്കും. സംശയകരമായ സാഹചര്യം ഉണ്ടായാൽ ആംബുലൻസിൽ സംരക്ഷണ കേന്ദ്രത്തിൽ എത്തിക്കും. യോഗത്തിൽ പ്രസിഡന്റ് വി.കെ. വിനോദ്, വൈസ് പ്രസിഡന്റ്‌ വി.പി. ജമീല, ഗ്രാമപഞ്ചായത്ത്‌ സ്ഥിരം സമിതി അംഗങ്ങൾ, പഞ്ചായത്ത്‌ അംഗങ്ങൾ, ഡോ. സജ്‌ന, പൊലീസ് ഓഫീസർ സലീം, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.