perambra

പേരാമ്പ്ര: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ പേരാമ്പ്ര മേഖലയിലെ നാന്നൂറോളം പേർ വീടുകളിൽ നിരീക്ഷണത്തിൽ. ഈ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൽ വാർഡുകൾ തോറും ജാഗ്രത ഊർജ്ജിതമാക്കി. വാർഡ് മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർ എന്നിവരടങ്ങിയ റാപിഡ് റെസ്‌പോൺസ് ടീം രൂപീകരിച്ചാണ് നീരീക്ഷണം.

രണ്ടു ദിവസങ്ങളിലായി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടുന്നത് മലയോര മേഖലയെ ആശങ്കയിലാക്കുന്നുണ്ട്. നിരീക്ഷണത്തിലുള്ളനരിൽ അധികവും ഇറ്റലി, റോം, സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിൽ നിന്നെത്തിയവരാണ്. ഇവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും പ്രതിരോധമെന്ന നിലയിലാണ് നിരീക്ഷിക്കുന്നത്.

നിയന്ത്രണം പാലിക്കുന്നതിനായി ആരോഗ്യ പ്രവർത്തകരുടെയും പൊലീസിന്റെയും സാന്നിദ്ധ്യം ഉറപ്പാക്കുന്നുണ്ടെന്ന് വിവിധ പ്രദേശങ്ങളിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർ പറഞ്ഞു. നിരീക്ഷണത്തിലുള്ള കുടുംബങ്ങൾക്ക് ഭക്ഷണമുൾപെടെയുള്ള വസ്തുക്കൾ എത്തിക്കുന്നതിന് പഞ്ചായത്ത് തലത്തിൽ സംവിധാനമൊരുക്കും. ഇന്നും നാളെയുമായി കൂടുതൽ പേർ എത്തുന്നതിനാൽ മുൻകരുതലുകളെടുത്തിട്ടുണ്ട്. പ്രാദേശവാസികളിൽ നിന്ന് സഹകരണം ലഭിക്കുന്നുണ്ടെന്നും അതികൃതർ പറഞ്ഞു.
ജാഗ്രത തുർരുന്നതിനാൽ ടൗണുകളിൽ തിരക്കും കുറഞ്ഞു. പ്രാധാന റൂട്ടുകളിലേക്കുള്ള ബസ് സർവീസുകളും കുറഞ്ഞു. ഒപ്പം ജീപ്പ്, ഓട്ടോറിക്ഷ തുടങ്ങിയവയുടെ സമാന്തര സർവീസും പകുതിയായി. കുടുംബ ചടങ്ങുകളും വിവിധ ഉത്സവങ്ങളും പൊതുപരിപാടികളുമെല്ലാം മാറ്റിയ്‌ക്കുന്നുണ്ട്.

നിരീക്ഷണത്തിലുള്ളവർ (ഇന്നലെ വരെ)

 പേരാമ്പ്ര - 70

 കൂത്താളി - 44

 ചെറുവണ്ണൂർ - 65

 ചങ്ങരോത്ത് - 75

 മേപ്പയൂർ - 72

 നൊച്ചാട് - 80

 ചക്കിട്ടപ്പാറ - 29