കോഴിക്കോട്: സോഷ്യൽ മീഡിയ കത്തികയറുന്ന കാലത്ത് കത്തെഴുത്ത് കുറവാണെങ്കിലും തപാൽ വകുപ്പ് കേരളത്തിൽ വാടകയിനത്തിൽ ഓരോ മാസവും പാഴാക്കുന്നത് ഒമ്പതു ലക്ഷം രൂപ. സ്വന്തം സ്ഥലമുണ്ടായിട്ടും 123 ഓഫീസുകൾ വാടക കെട്ടിടത്തിലാണ്. മലബാറിലാണ് വാടകയിനത്തിൽ വലിയ നഷ്ടമുണ്ടാവുന്നത്. വാർഷിക കണക്കെടുത്താൽ ഇവിടെ ഒരു കോടിയിലേറെ രൂപയാണ് നഷ്ടമുണ്ടാകുന്നത്. തപാൽ ഓഫീസുകൾ നിർമ്മിക്കാൻ വാങ്ങിയ സ്ഥലങ്ങളിൽ വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടങ്ങൾ പണിതിട്ടില്ല. ഈ പ്രദേശങ്ങളിലെ ഓഫീസുകളെല്ലാം വർഷങ്ങളായി വാടക കെട്ടിടങ്ങളിലാണ്.
സ്ഥലമുണ്ട്, കെട്ടിടമില്ല
സംസ്ഥാനത്ത് 24 തപാൽ ഡിവിഷനുകളാണുള്ളത്. ഇതിൽ ലക്ഷദ്വീപ് ഒഴികെയുള്ള ഡിവിഷനുകൾക്ക് സ്വന്തം സ്ഥലമുണ്ടെങ്കിലും (വേക്കന്റ് സ്‌പേസ്) ഓഫീസുകൾ വാടക കെട്ടിടങ്ങളിലാണ്. വാടകയിനത്തിൽ കൂടുതൽ നഷ്ടം മലബാർ മേഖലയിലാണ്. മഞ്ചേരി ഡിവിഷന് കീഴിലാണ് കൂടുതൽ വാടക കെട്ടിടങ്ങളുള്ളത്. ഇവിടത്തെ 15 ഓഫീസുകൾക്ക് ഒരു ലക്ഷത്തി ഇരുപത്തേഴായിരം രൂപയാണ് വാടക.
ഡിവിഷൻ ഓഫീസുകളുടെ എണ്ണം വാടക
മഞ്ചേരി........................... 15..........................1,02,700
തലശ്ശേരി......................... 10......................... 69,930
കോഴിക്കോട് ....................6.......................... 68,900
കണ്ണൂർ ..............................8.......................... 49,500
കാസർഗോഡ് .................5.......................... 52,680
വടകര............................... 7.......................... 36,000