plastic

കുറ്റ്യാടി: കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡിലെ പ്രധാന കവാടത്തിലെ നടപ്പാതയിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. സമീപത്തെ പാതയോരത്ത് പാതയോരത്ത് ഇരു ചക്രവാഹനങ്ങൾ മണിക്കൂറുകളോളം അനധികൃതമായി പാർക്ക് ചെയ്യുന്നതായും പരാതിയുണ്ട്. പ്ലാസ്റ്റിക്ക് നിയന്ത്രിക്കാനുള്ള നടപടികൾ ശക്തമാക്കുന്നതിനിടെയാണ് സ്റ്റാൻഡിലേക്ക് കാൽനടയാത്രക്കാർക്ക് തടസമുണ്ടാക്കി സഞ്ചികളിലും അവശിഷ്ട്ടങ്ങൾ നിറച്ച ചാക്കുകളും വലിച്ചെറിയുന്നത്. ഇതുകാരണം കാൽനടക്കാ‌ർ റോഡിലേക്കിറങ്ങുന്നത് അപകട സാദ്ധ്യതയുമുണ്ടാക്കുന്നുണ്ട്.

നടപ്പാതയിലെ അനധികൃത പാർക്കിംഗിനും മാലിന്യം തള്ളലിനുമെതിരെ അധിക‌ൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.