കൊയിലാണ്ടി: കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ വിദേശമദ്യശാലകളും ബാറുകളും പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി കമ്മിറ്റി കൊയിലാണ്ടി ബീവറേജിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് മുൻ പാർലമെന്റ് സെക്രട്ടറി രജീഷ് വെങ്ങളത്തുകണ്ടി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ് അദ്ധ്യക്ഷത വഹിച്ചു. പി.വി. വേണുഗോപാൽ, ജാനിബ് എ.കെ, റാഷിദ് മുത്താമ്പി, സുർജിത് തിക്കോടി, നിതിൻ തിരുവങ്ങൂർ, നിംനാസ് കോടിക്കൽ എന്നിവർ സംസാരിച്ചു. മർവാൻ കാപ്പാട്, അഖിൽ മരളൂർ, ബിബിനിത് ടി, ഷിജീഷ് കെ, ജംഷി കാപ്പാട്, നിഖിൽ എൻ, റിയാസ് കൊയിലാണ്ടി, അതുൽ പി, രാഹുൽ എൻ.കെ, റഷിൻ തുവ്വപ്പാറ, ജാസിം മുത്താമ്പി, നിയാസ് പൂക്കാട് എന്നിവർ നേതൃത്വം നൽകി.