പേരാമ്പ്ര: ശുദ്ധജല ക്ഷാമത്തിനിടയിലും പന്തിരിക്കര പള്ളിക്കുന്ന് സ്റ്റോപ്പിനടുത്ത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാവുന്നു .ദിവസങ്ങളായി ഇവിടെ റോഡിലൂടെ വെളളം ഒഴുകാൻ തുടങ്ങിയിട്ടെന്ന് നാട്ടുകർ പറയുന്നു പൊട്ടിയ പൈപ്പ് നന്നാക്കുന്ന കാര്യത്തിൽ വാട്ടർ അതോറിറ്റി തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു .
. വാട്ടർ അതോറിറ്റിയുടെ പെരുവണ്ണാമൂഴിയിൽ നിന്നും പമ്പു ചെയ്യുന്ന വെള്ളമാണ് ഈ ഭാഗത്ത് കുടി കടന്നു പോകുന്നത്.പലപ്പോഴും വാട്ടർ അതോറിറ്റിയുടെ ജോലിക്കാർ ഈ ഭാഗത്ത് കൂടി കടന്നു പോകാറുണ്ടെങ്കിലും കണ്ടില്ലെന്ന് നടിക്കുകയാണത്രെ. പന്തിരിക്കരചാലുപറമ്പ് ,കപ്പള്ളിക്കണ്ടി, കയനോത്ത് ഭാഗങ്ങളിൽ കുട്ടികളുൾപ്പെടെ ഇരുപതോളം പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ടിരുന്നു .
.ഈ പ്രദേശത്തെ മിക്ക വീടുകളിലും ഈ പൈപ്പ് വെള്ളം ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. എത്രയും പെട്ടെന്ന് തന്നെ പൊട്ടിയ കുടിവെള്ള പൈപ്പ് നന്നാക്കുകയും അധികൃതർ വെള്ളത്തിന്റെ ഗുണമേന്മ പരിശോധിച്ച് ഉറപ്പ് വരുത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.