കോഴിക്കോട് : നാട്ടുകർ ഇനി ആശങ്കപ്പെടണ്ട. കാരപ്പറമ്പ്- കുണ്ടൂപ്പറമ്പ് മിനി ബൈപ്പാസ് വികസനത്തിനായി മരങ്ങൾ മുറിക്കില്ല. ഇവിടെയുള്ള എല്ലാ മരങ്ങൾക്കും 'സംരക്ഷിത വൃക്ഷം' എന്ന ബോർഡുകൾ സ്ഥാപിച്ചതോടെയാണ് താത്ക്കാലിക ആശ്വസമുണ്ടായത്. തായാട്ട് ബാലൻ ചടങ്ങ് ഉദ്ഘാടനംചെയ്തു. 2018ൽ സൗന്ദര്യവത്കരണത്തിന്റെ പേരിൽ മരങ്ങൾ മുറിക്കുമെന്നായപ്പോൾ പരിസ്ഥിതി പ്രവർത്തകരും വിദ്യാർത്ഥികളും ചേർന്ന് നടത്തിയ പ്രതിഷേധങ്ങളെ തുടർന്ന് മേയർ അടങ്ങിയ വൃക്ഷ കമ്മിറ്റി പരിശോധിച്ച് അഞ്ചുമരങ്ങൾ ഒഴികെ ബാക്കിയെല്ലാം സംരക്ഷിക്കണമെന്ന് ഉത്തരവിട്ടിരുന്നു. അതിന്റെ ലംഘനമാണ് നടക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടി.
പത്തുമുതൽ 30 വർഷംവരെ പ്രായമുള്ള തൊള്ളായിരത്തോളം മരങ്ങളാണ് റോഡിന്റെ വശങ്ങളിലുള്ളത്. നൂറിലധികം മരങ്ങൾ ജെ.സി.ബി.യും മറ്റും തട്ടി മറിച്ചിടുകയോ ചീന്തിപ്പോവുകയോ ചെയ്തിട്ടുണ്ട്. രണ്ട് വൃക്ഷങ്ങൾ മുറിച്ചുമാറ്റുകയും ചെയ്തു. ഇ മരങ്ങൾ നട്ടുവളർത്തിയ രാമകൃഷ്ണമിഷൻ സ്‌കൂളിലെ വിദ്യാർഥികളും പൂർവവിദ്യാർഥികളുടെ സംഘടനയായ പൃഥിറൂട്ടും പരിസ്ഥിതി പ്രവർത്തകരും സാമൂഹിക മാദ്ധ്യമങ്ങളും ചേർന്ന് രൂപവത്കരിച്ച കാരപ്പറമ്പ് വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതിയാണ് മരങ്ങൾക്ക് സംരക്ഷണ ബോർഡുകൾ സ്ഥാപിച്ചത്.