കോഴിക്കോട്: മലയാളത്തിലെ ആദ്യ ഇസ്ളാമിക് ഓൺലൈൻ റേഡിയോ ആയ റേഡിയോ ഇസ്ളാമിൽ മദ്രസ പഠനത്തിന് സംവിധാനമൊരുക്കുന്നു. കൊറോണയെ തടയുന്നതിന് മദ്രസകളുൾപ്പെടെ അടച്ചിടാൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ഐ.എസ്.എം സംസ്ഥാന സമിതിയുടെ ഐ.ടി വിംഗിന് കീഴിലെ സംരഭമാണ് റേഡിയോ ഇസ്‌ലാം.
ലോകത്തെവിടെയുമുള്ള മലയാളി വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പഠിക്കുന്നതിനും അദ്ധ്യാപകരോട് സംശയങ്ങൾ ചോദിക്കുന്നതിനും പഠന പ്രവർത്തനങ്ങൾ കൈമാറാനമുള്ള സംവിധാനവും ഇതിലുണ്ട്. 20 മുതൽ ആരംഭിക്കുന്ന പദ്ധതിയിൽ ജി.സി.സി രാജ്യങ്ങളുൾപ്പെടെയുള്ള വിദേശത്തെയും നാട്ടിലെയും ആയിരക്കണക്കിന് വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്‌തതായി റേഡിയോ ഇസ്‌ലാം സി.ഇ.ഒ ഫൈസൽ നന്മണ്ട അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും
+91 8086665665 എന്ന നമ്പറിലേക്ക് എന്ന് വാട്‌സ്അപ്പ് ചെയ്യാം.