ഗ്രേഡ് കാർഡ് വിതരണം
അഫ്‌സൽ ഉൽ ഉലമ പ്രിലിമിനറി ഒന്നാം വർഷ പരീക്ഷയുടെ ഗ്രേഡ് കാർഡുകൾ 18 മുതൽ വിതരണം ചെയ്യും.
സപ്ലിമെന്ററി മാർക്ക് ലിസ്റ്റ്
രണ്ട്, നാല്, ആറ് സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി (2008 മുതൽ 2012 വരെ പ്രവേശനം), ആറ്, എട്ട്, പത്ത് സെമസ്റ്റർ പഞ്ചവത്സര എൽ എൽ.ബി (2008 മുതൽ 2010 വരെ പ്രവേശനം) സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ ഏപ്രിൽ 30 വരെ സ്‌പെഷ്യൽ സപ്ലിമെന്ററി എക്‌സാം യൂണിറ്റിൽ നിന്നു വിതരണം ചെയ്യും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എസ് സി കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.
വൈവ
ആറാം സെമസ്റ്റർ ബി.വോക് മൾട്ടി മീഡിയ ഇന്റേൺഷിപ്പ്, പ്രോജക്ട് ഇവാലവേഷൻ/വൈവ എന്നിവ 21ന് നടക്കും.