വടകര: നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഒഞ്ചിയം അഞ്ചാം വാർഡിലെ സ്വപ്ന റോഡ് തുറന്നു. വാർഡ് മെമ്പർ പി.ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു.
കാൽ നൂറ്റാണ്ട് മുമ്പ് ഒഞ്ചിയം പഞ്ചായത്തിലെ കരുവാരക്കൻ താഴ റോഡും ക്രാഷ് റോഡുമായി ചേർക്കാനുള്ള ഉദ്യമം ഒടുവിൽ കുന്നുമ്മൽ താഴ റോഡുമായി ബന്ധിപ്പിക്കുകയായിരുന്നു. എത്രയും വേഗത്തിൽ ആറാം വാർഡിലെയും അഞ്ചാം വാർഡിലെയും കരുവാരക്കൽ തോടിനു മീതെ കൂടിയുള്ള നൂറ്റി അൻപത് മീറ്റർ മാത്രമുള്ള ദൂരം റോഡ് ടാർ ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് ഉദ്ഘാടകൻ ശ്രീജിത്ത് വ്യക്തമാക്കി. റോഡു നിർമ്മാണ കമ്മിറ്റി പാറേമ്മൽ ദാമോദരന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പി.ശ്രീജിത്ത്, കൂടാതെ ആറാം വാർഡ് അംഗം ബേബിഗിരിജ ,കമ്മിറ്റി അംഗം കരുവാരക്കൽ ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു.