lockel-must

ഫറോക്ക്: ഫറോക്ക് - കരുവൻതുരുത്തി റോഡിൽ അപകടാവസ്ഥയിലുള്ള പെരുമരം യാത്രക്കാർക്ക് ഭീഷണിയാകുന്നു. റെയിൽവേയുടെ സ്ഥലത്തുള്ള വലിയ ചീനി മരമാണ് റോഡിന് മുകളിൽ പടർന്നു നിൽക്കുന്നത്. വാഹനത്തിരക്കുള്ള റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരം മത്സ്യച്ചന്തയുടെ മുന്നിലാണ് നിൽക്കുന്നത്.

നൂറു വർഷം പഴക്കമുള്ള വൻമരത്തിന്റെ വലിയ കൊമ്പാണ് അപകട ഭീഷണിയുണ്ടാക്കുന്നത്. ചില ശാഖകൾ ഉണങ്ങുകയും ചെയ്‌തിട്ടുണ്ട്. ഇവ ഏതു സമയവും ഒടിഞ്ഞ് വീഴാൻ സാദ്ധ്യതയുണ്ട്. യാത്രക്കാരുടെ സുരക്ഷയ്‌ക്കു ഭീഷണിയായ വൃക്ഷത്തിന്റെ ചില്ല മുറിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.