kunnamangalam-death

കുന്ദമംഗലം: മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും അവിഭക്ത മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന ചാത്തമംഗലത്തെ കെ.അബൂബക്കർ മൗലവി (78) അന്തരിച്ചു. കുറച്ചു കാലമായി രോഗബാധിതനായി കഴിയുകയായിരുന്നു. ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അന്ത്യം.

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജില്ലാ കൗൺസിൽ മെമ്പർ, ജില്ലാ പഞ്ചായത്ത് മെമ്പർ, മുസ്ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡന്റ്, എസ്.വൈ.എസ് മണ്ഡലം പ്രസിഡന്റ്, കെ.എ.ടി.എഫ് സംസ്ഥാന കമ്മി​റ്റി അംഗം, അദ്ധ്യാപക ക്ഷേമനിധി മെമ്പർ, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് മെമ്പർ, ജില്ലാ പ്ലാനിംഗ് ബോർഡ് മെമ്പർ, ചാത്തമംഗലം മഹല്ല് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ദീർഘകാലം ചന്ദ്രികയുടെ മെഡിക്കൽ കോളേജ്, ചാത്തമംഗലം ലേഖകനായി പ്രവർത്തിച്ചിരുന്നു.

ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ: അഷ്റഫ് (കെ.എസ്.ഇ.ബി അസിസ്​റ്റന്റ് എൻജിനിയർ, കക്കയം), ഷരീഫ, ഷറഫുന്നിസ (മുക്കം ഓർഫനേജ് സ്‌കൂൾ അദ്ധ്യാപിക, ജില്ലാ പഞ്ചായത്ത് മെമ്പർ, കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി, വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി), നജ്മുന്നിസ. മരുമക്കൾ: ടി.ടി.മൊയ്തീൻകോയ ( ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് വർക്കിംഗ് സെക്രട്ടറി), ആർ.പി.അഷ്റഫ് ( ചെലപ്രം പ്രഭാകരവിലാസം എൽ.പി സ്‌കൂൾ അദ്ധ്യാപകൻ), അബ്ദുൽ ഗഫൂർ (ഖത്തർ), ഷറീന പറമ്പത്ത്.

പരേതരായ കെ.ഉസ്മാൻ മുസ്ല്യാരുടെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങൾ: സൈനബ, ഫാത്തിമ്മയ്, ആയിശ, ആമിന, നഫീസ, മറിയാബി (മായനാട്‌).