മാനന്തവാടി: സമഗ്ര ശിക്ഷാ കേരളം മാനന്തവാടി ബി.ആർ.സി യുടെയും ആരോഗ്യ വകുപ്പിനെയും നേതൃത്വത്തിൽ സ്‌പെഷലിസ്റ്റ് ടീച്ചേഴ്സിന്റെ സഹകരണത്തോടെ മാസ്‌ക് നിർമ്മാണം ആരംഭിച്ചു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മാസ്‌ക് കിട്ടാനില്ലാത്ത അവസ്ഥ പരിഹരിക്കുന്നതിനാണ് സമഗ്ര ശിക്ഷ കേരളയുടെ കീഴിലുള്ള പ്രവൃത്തിപരിചയ അദ്ധ്യാപകരെ മാനന്തവാടി ബ്ലോക്ക് റിസോഴ്സ് സെന്റർ ഉപയോഗപ്പെടുത്തുന്നത്.
ആവശ്യമായ തുണി ആരോഗ്യവകുപ്പും സാധനസാമഗ്രികൾ നഗരസഭയും എത്തിച്ചു നൽകി. മാസ്‌ക് നിർമ്മാണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് നിർവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ടി.ബിജു, വാർഡ് കൗൺസിലർ പ്രദീപ ശശി, ആരോഗ്യ കേരളം വയനാട് ജില്ലാ മിഷൻ കോർഡനേറ്റർ ഡോക്ടർ അഭിലാഷ് എന്നിവർ സംസാരിച്ചു.
ആദ്യഘട്ടത്തിൽ പ്രധാനമായും ഗവൺമെന്റ് ആശുപത്രിയിലും അവശ്യംവേണ്ട ജനസേവന കേന്ദ്രങ്ങളിലും നൽകും.
ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ കെ.മുഹമ്മദലി ട്രെയിനർമാരായ പി.പി.ബീന, അനൂപ്കുമാർ, കൃഷ്ണകുമാർ, സി.ആർ.സി.സി മാർ എന്നിവർ നേതൃത്വം നൽകി.