മലപ്പുറം: ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചവർ യാത്ര ചെയ്ത വിവരങ്ങളുടെ വിശദാംശങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. വാണിയമ്പലം, അരീക്കോട് സ്വദേശിനികൾ എയർപോർട്ടിൽ ഇറങ്ങിയതു മുതൽ ആശുപത്രിയിൽ പ്രവേശിച്ചതുവരെയുള്ള ദിവസങ്ങളിൽ യാത്ര ചെയ്ത പൊതുസ്ഥലങ്ങൾ, അവിടെ അവർ ചെലവഴിച്ച സമയം എന്നിവ അടങ്ങിയ റൂട്ട് മാപ്പാണ് പുറത്തുവിട്ടിട്ടുള്ളത്. വാണിയമ്പലം സ്വദേശിനി മാർച്ച് ഒമ്പതിനാണ് എയർഇന്ത്യയുടെ 960 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. അരീക്കോട് സ്വദേശിനി മാർച്ച് 12ന് എയർ ഇന്ത്യയുടെ 964 വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഇരുവരെയും മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത് മാർച്ച് 13നാണ്. വൈറസ് ബാധ സ്ഥിരീകരിച്ചവർക്കൊപ്പം യാത്രചെയ്തവരും റൂട്ട് മാപ്പുകളിൽ പറയുന്ന ഇടങ്ങളിൽ ഇവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും ആരോഗ്യവകുപ്പുമായി കൺട്രോൾ സെല്ലിലെ ഫോൺ നമ്പറിൽ ബന്ധപ്പെടണം.
പേഷ്യന്റ് ഒന്ന്(വാണിയമ്പലം സ്വദേശിനി) മാർച്ച് ഒമ്പത് രാവിലെ 8.50: എയർഇന്ത്യയുടെ 960 വിമാനത്തിൽ (ജിദ്ദ-കരിപ്പൂർ) കോഴിക്കോട് വിമാനത്താവളത്തിലെത്തി. രാവിലെ10.30: എയർപോർട്ടിൽ നിന്നും ഓട്ടോകാബിൽ കയറി ഷാപ്പിൻകുന്നിലെ ബന്ധുവീടിനടുത്തെത്തി സംസാരിച്ചു. രാവിലെ 11.00- 11.25: മാട്ടുക്കുളത്തെ ബന്ധുവീട്ടിൽ സന്ദർശനം നടത്തി. ഉച്ചയ്ക്ക് 12.00-12.30 : വാണിയമ്പലം ശാന്തിനഗറിലെ ബന്ധുവീട്ടിൽ ചെലവഴിച്ചു. ഉച്ചയ്ക്ക് 12.30- 1.00- ശാന്തിനഗറിലെ സ്വന്തം വീട്ടിലെത്തി വൈകിട്ട് 6.20-6.30- വണ്ടൂരിലെ ശാന്തി മെഡിക്കൽസിന് അടുത്തുള്ള സ്വകാര്യ ക്ലിനിക്ക് സന്ദർശിച്ചു. വൈകിട്ട് 6.30-6.45 - മൈക്രോമാക്സ് സ്വകാര്യ ലാബിൽ നെബുലൈസേഷന് വിധേയയായി. മാർച്ച് 10 രാവിലെ 8.00-8.30: വണ്ടൂർ മൈക്രോമാക്സ് സ്വകാര്യ ലാബിലെത്തി. വീണ്ടും നെബുലൈസേഷന് വിധേയയായി. ഉച്ചയ്ക്ക് 12.30-12.40 : വാണിയമ്പലത്തെ വി.എം.ബി ക്ലിനിക്കിലെത്തി.. ഉച്ചയ്ക്ക് ഒരുമണിക്ക് സ്വന്തം വീട്ടിലെത്തി മാർച്ച് 11 വൈകിട്ട് 6.30: വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തി. വൈകിട്ട് 7.30: വീട്ടിലെത്തി മാർച്ച് 12 മുഴുവൻ ദിവസം ശാന്തിനഗറിലെ സ്വന്തം വീട്ടിൽ ചെലവഴിച്ചു. മാർച്ച് 13 വൈകിട്ട് 4.30 : വീണ്ടും വണ്ടൂർ താലൂക്കാശുപത്രിയിലെത്തി. വൈകിട്ട് 7.30: വീട്ടിൽ തിരിച്ചെത്തി. രാത്രി എട്ട് : മഞ്ചേരി ഗവ.മെഡിക്കൽ കോളേജിൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പേഷ്യന്റ് രണ്ട് (അരീക്കോട് സ്വദേശിനി) മാർച്ച് 12 രാവിലെ 7.30: എയർഇന്ത്യയുടെ 964 നമ്പർ വിമാനത്തിൽ ജിദ്ദയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. രാവിലെ 9.30: നെടുമ്പാശ്ശേരിയിൽ നിന്നും 40 ഓളം യാത്രക്കാർക്കൊപ്പം ബെൻസി ട്രാവൽസിന്റെ ബസിൽ യാത്ര ആരംഭിച്ചു. വൈകിട്ട് 3.30: കരിപ്പൂർ ഹജ്ജ് ഹൗസിനടുത്തുള്ള സ്റ്റോപ്പിൽ ബസിറങ്ങി. വൈകിട്ട് 4: അരീക്കോട് ചെമ്രക്കാട്ടൂർ വെള്ളേരിയിലെ സ്വന്തം വീട്ടിലെത്തി. മാർച്ച് 13 രാവിലെ 10.10-10.20: അരീക്കോട് താലൂക്ക് ആശുപത്രിയിൽ പരിശോധനയ്‌ക്കെത്തി. രാവിലെ11ന് വീട്ടിൽ തിരിച്ചെത്തി. ഉച്ചയ്ക്ക് 2: മഞ്ചേരി മെഡിക്കൽ കോളേജിൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു