jewellery

കൊയിലാണ്ടി: വിദേശത്തു നിന്നു വന്ന ശേഷം ജ്വല്ലറിയിലെത്തിയ ദമ്പതികളെ മുനിസിപ്പൽ റാപ്പിഡ് റെസ്‌പോൺസ് ടീം മടക്കി അയച്ചു. മാർച്ച് 14 ന് കുവൈത്തിൽ നിന്നെത്തിയ ദമ്പതികളെയാണ് റാപ്പിഡ് ടീം കാര്യങ്ങൾ വിശദീകരിച്ച് പറഞ്ഞയച്ചത്. 14 ദിവസം വീട്ടിൽ കഴിയാനും മറ്റുള്ളവരിൽ നിന്നു വിട്ടു നിൽക്കാനും ദമ്പതികളോട് ആവശ്യപ്പെട്ടു. എച്ച്.ഐ.കെ.പി.രമേശൻ, ജെ.എച്ച്.ഐ. ടി.കെ.ഷീബ. തുടങ്ങിയവരാണ് ദമ്പതികളെ കാര്യങ്ങൾ ധരിപ്പിച്ചത്.