പുൽപ്പള്ളി: എസ്.എൻ.ഡി.പി യോഗം മുൻ ഇൻസ്‌പെക്ടിംഗ് ഓഫീസർ ഇരുളം കുറ്റിലക്കാട്ടിൽ കെ.കെ.രാജപ്പന് (61) നാടിന്റെ അന്ത്യാഞ്ജലി.
കഴിഞ്ഞ ദിവസം വൻജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്കാരം. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു.
ഉദരസംബന്ധമായ രോഗത്തിന് ചികിത്സയിൽ തുടരവെയായിരുന്നു രാജപ്പന്റെ അകാലവിയോഗം. ഭാര്യ: ഷൈലജ. മക്കൾ: രജില, അരുൺ രാജ് ( ക്ലാർക്ക്, എസ്.എൻ കോളേജ്, പുൽപ്പള്ളി). മരുമകൻ: ഷിജു.
രാജപ്പന്റെ വേർപാടിൽ എസ്.എൻ ട്രസ്റ്റ് ഭാരവാഹികളും വയനാട് ജില്ലയിലെയും നീലഗിരി യൂണിയന്റെയും കീഴിലുള്ള വിവിധ ശാഖകളും വനിതസംഘം, യൂത്ത് മൂവ്‌മെന്റ് സാരഥികളും അനുശോചനം രേഖപ്പെടുത്തി.
അറിയപ്പെടുന്ന വോളിബാൾ താരമായിരുന്ന രാജപ്പൻ നാടക നടനായും കാഥികനായു സ്‌റ്റേജുകളിലും നിറഞ്ഞുനിന്നു. എസ്.എൻ.ഡി.പി യോഗം ഇരുളം ശാഖയുടെ കലാസമിതി പ്രസിഡന്റായിരുന്നു. തുടർച്ചയായി മൂന്നു തവണ ബത്തേരി യൂണിയനെ പ്രതിനിധീകരിച്ച് ഇൻസ്‌പെക്ടിംഗ് ഓഫീസറായും ബോർഡ് മെമ്പറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.