കോഴിക്കോട: കൊറോണ ഭീതിയിൽ യാത്രക്കാർ ഇല്ലെന്നതായതോടെ രാജ്യത്തെമ്പാടും ട്രെയിൻ സർവിസുകൾ പലതും റദ്ദാക്കുന്നു. ഇതിൽ റഗുലർ സർവിസുകളും സ്പെഷ്യൽ സർവിസുകളും ഉൾപ്പെടും.
കേരളത്തിൽ റദ്ദാക്കിയ ട്രെയിൻ സർവിസുകളിൽ നല്ലൊരു പങ്കും വേനൽക്കാലത്തെ തിരക്ക് പരിഗണിച്ച് അനുവദിച്ച സ്പെഷ്യൽ ട്രെയിനുകളാണ്.
റദ്ദ് ചെയ്ത സ്പെഷ്യൽ ട്രെയിനുകൾ:
എറണാകുളം - വേളാങ്കണ്ണി (06015 ) : മാർച്ച് 21 സർവിസ്
വേളാങ്കണ്ണി - എറണാകുളം (06016 ) മാർച്ച് 22 സർവിസ്
ഹൈദരാബാദ് - എറണാകുളം (07117 ) മാർച്ച് 25 സർവിസ്.
എറണാകുളം - ഹൈദരാബാദ് (07118 ) മാർച്ച് 26 സർവിസ്.
തിരുവനന്തപുരം - ചെന്നൈ സെൻട്രൽ (06048 ) ഏപ്രിൽ 1 സർവിസ്.
ചെന്നൈ സെൻട്രൽ - തിരുവനന്തപുരം (06047 ) ഏപ്രിൽ 2 സർവിസ്
എറണാകുളം - രാമേശ്വരം (06045 ) ഏപ്രിൽ 2 സർവിസ്.
രാമേശ്വരം - എറണാകുളം (06046 ) ഏപ്രിൽ 3 സർവിസ്.
റഗുലർ സർവിസ്:
ചെന്നൈ സെൻട്രൽ - തിരുവനന്തപുരം എ.സി സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസ് (22207 ) മാർച്ച് 20, 24, 27, 31 സർവിസുകൾ.
തിരുവനന്തപുരം - ചെന്നൈ സെൻട്രൽ എ.സി സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസ് (22208 ) മാർച്ച് 22, 25, 29, ഏപ്രിൽ 1 സർവിസുകൾ.