കുന്ദമംഗലം: കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കുന്ദമംഗലം ബസ് സ്റ്റാൻഡ് പരിസരത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ക്ലീൻ ഹാന്റ് വാഷ് പദ്ധതി തുടങ്ങി. ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ഹൈജീൻ ചലഞ്ചിന്റെ ഭാഗമായി ബസ് യാത്രക്കാർക്ക് കൈകൾ ശുചിയാക്കുന്നതിനാവശ്യമായ വെള്ളം, സോപ്പ്, ഹാന്റ് വാഷ്, ടിഷ്യു പേപ്പർ എന്നിവയും ഒരുക്കിയിട്ടുണ്ട്. കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി. സിദ്ധീഖ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ബാബു നെല്ലൂളി, വിനോദ് പടനിലം, എടക്കുനി അബ്ദുറഹിമാൻ, പി. ഷൗക്കത്തലി, സി.വി. സംജിത്ത്, ടി.കെ. ഹിതേഷ് കുമാർ, എ. ഹരിദാസൻ, ലീന വാസുദേവൻ, അസ്ബിജ സക്കീർ, ടി. ബൈജു, കെ. മാധവൻ, പി. ഗിരീശൻ, എം. പ്രബീഷ്, വി.പി. തസ്ലീന എന്നിവർ പ്രസംഗിച്ചു.