കോഴിക്കോട്: സർക്കാരിന്റെ 'ബ്രേക്ക് ദി ചെയിൻ" ക്യാമ്പയിനിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സാനിറ്റൈസറുകൾ നിർമ്മിച്ച് വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി വി. വസീഫ്, ആർ. ഷാജി, ഫഹദ് ഖാൻ എന്നിവർ നേതൃത്വം നൽകി.
ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സാനിറ്റൈസറുകളും മാസ്‌കുകളും നിർമ്മിച്ച് വിതരണം ചെയ്യാനും 2500 കേന്ദ്രങ്ങളിൽ കൈകഴുകൽ കേന്ദ്രങ്ങൾ സ്ഥാപിക്കാനും തീരുമാനിച്ചു. മിഠായിത്തെരുവിലുൾപ്പെടെയുള്ള വഴിയോര കച്ചവടക്കാർക്കാണ് സൗജന്യമായി സാനിറ്റൈസറുകൾ നൽകിയത്.
സാനിറ്റൈസറുകൾ നിർമ്മിക്കുന്നതിന് ഡി.വൈ.എഫ്.ഐ ജില്ല സെന്ററിൽ വളണ്ടിയർമാർക്ക് പരിശീലനം നൽകി. പരിശീലന പരിപാടിക്ക് ഗുരുവായൂരപ്പൻ കോളേജിലെ കെമിസ്ട്രി വിഭാഗം മുൻ തലവൻ ഡോ. ഡി.കെ. ബാബു, നിതിൻ കക്കോടി എന്നിവർ നേതൃത്വം നൽകി.