മുക്കം: കൊറോണ പ്രതിരോധ പ്രവർത്തനത്തിനുള്ള ഹാൻഡ് സാനിറ്റൈസറിനു ക്ഷാമത്തിന് പരിഹാര നടപടികളുമായി മുക്കം നഗരസഭ. ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഹാന്റ് സാനിറ്റൈസർ ലഭ്യമാക്കുന്നതിനാണ് നഗരസഭ നടപടി സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടന നിർദേശിച്ച ഫോർമുല പ്രകാരം സാനിറ്റൈസർ നിർമ്മിച്ചു.
ഐസോപ്രൊപൈൽ ആൽക്കഹോൾ, ഗ്ലിസെറോൾ,ഹൈഡ്രേജൻ പെറോക് സെെഡ്, ഡിസ്റ്റിൽഡ് വാട്ടർ എന്നിവയോടൊപ്പം വിറ്റാമിൻ ഇ കൂടി ചേർത്താണ് ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ചത്. ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന്റ ഭാഗമായിട്ടുകൂടിയാണ് പ്രവർത്തനം. സാനിറ്റൈസർ നിർമ്മാണത്തിന് മുക്കം സി.എച്ച്.സിയിലെ ഫർമസിസ്റ്റുകളായ സുരഭി ജിജോ, സിൻഡ്ര എന്നിവർ മേൽനോട്ടം വഹിച്ചു. നഗരസഭആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ, സെക്രട്ടറി എൻ.കെ. ഹരീഷ്, ബോബി ജോസഫ്, പി.പി. ലിബിൻ എന്നിവർ പങ്കെടുത്തു.