corona-virus

കോഴിക്കോട്: കൊറോണയെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ കോർപറേഷന്റെ അടിയന്തര കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ അറിയിച്ചു. ഇന്നലെ ചേർന്ന യോഗത്തിലാണ് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചത്. മുഖ്യന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംയുക്തമായി വീഡിയോ കോൺഫറൻസിലൂടെ കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്‌തു. മന്ത്രി എ.സി. മൊയ്‌തീനും പങ്കെടുത്തു.എസ്.വി. മുഹമ്മദ് ഷമീൽ, സി. അബ്ദുറഹിമാൻ, എം. കുഞ്ഞാമുട്ടി,

കൗൺസിലർമാരുടെ നിർദ്ദേശങ്ങൾ സർക്കാറിനെ അറിയിക്കുമെന്ന് മേയർ പറഞ്ഞു.

വിദ്യാ ബാലകൃഷ്ണൻ, കെ.കെ. റഫീഖ്, എം.സി. അനിൽകുമാർ, സി.കെ. സീനത്ത്, എൻ. സതീഷ് കുമാർ, കെ. നിർമല, എം.എം. പത്മാവതി, കെ. നജ്മ, എൻ.പി. പത്മനാഭൻ, കെ.സി. ശോഭിത, നമ്പിടി നാരായണൻ, പി.എം. സുരേഷ് ബാബു, ബീരാൻ കോയ, ബിജുരാജ്, ആർ.വി. ആയിഷാബി തുടങ്ങിയവർ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ പ്രധാന നിർദ്ദേശങ്ങൾ

 അസാധാരണ പ്രതിരോധം വേണം
 ജാഗ്രതയിൽ പിഴവുണ്ടാകരുത്
 ജനജീവിതം സാധാരണ പോലെ മുന്നോട്ട് പോകണം

 നിരീക്ഷണം തടങ്കലല്ലെന്ന് ബോദ്ധ്യപ്പെടുത്തണം, ആൾകൂട്ടം തടയണം
 കെയർ സെന്ററിൽ നിന്ന് ആളുകൾ പോകാതിരിക്കാൻ ജാഗ്രത കാണിക്കണം
 സാമൂഹ്യ വ്യാപന ഘട്ടം തടയാനുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകണം
 ചടങ്ങുകൾ മാറ്റിവെച്ചവർക്ക് ഹാളുകളുടെ വാടക തിരിച്ച് നൽകണം
 ഹോം ഐസ്വലേഷനിൽ കഴിയുന്നവർക്ക് മരുന്നും ഭക്ഷണവും ഉറപ്പാക്കണം
 പൂഴ്‌ത്തിവെപ്പ് തടയണം
 പത്രം, പാൽ വിതരണക്കാരെ ബോധവത്കരിക്കണം
 എ.ടി.എമ്മിൽ സാനിറ്റൈസർ ഉറപ്പാക്കണം
 ആശുപത്രി മാലിന്യങ്ങൾ സംസ്‌കരിക്കാർ സംവിധാനം ഒരുക്കണം
 ഡോക്ടർ, അബുലൻസ്, കിടക്ക എന്നിവ ഉറപ്പാക്കണം
 താത്കാലിക ഡോക്ടർമാരെ നിയമിക്കാം, ഡോക്ടരുൾപ്പെടുന്ന കൂട്ടായ്മ ഒരുക്കാം
 സ്വകാര്യ ആശുപത്രികളിലേതുൾപ്പെടെയുള്ളവയുടെ സൗകര്യങ്ങളുടെ പട്ടിക തയ്യാറാക്കണം

മനുഷ്യ സമൂഹത്തെ കോട്ടകെട്ടി സംരക്ഷിക്കണം: ചെന്നിത്തല

മനുഷ്യ സമൂഹത്തെ കോട്ടകെട്ടി സംരക്ഷിക്കാനുള്ള ചുമതലയാണ് ഏറ്റെടുക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല പറഞ്ഞു. യുദ്ധമാണ് നടക്കുന്നത്. പ്രതിരോധിക്കാനുള്ള ആയുധം നമ്മുടെ കൈയിലില്ല. ഒറ്റക്കെട്ടായി കോട്ടപോലെ നിന്ന് കൊറോണയെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 കൗൺസിലർമാരുടെ നിർദ്ദേശങ്ങൾ

'നഗരത്തിലെ ബീവറേജ് ഔട്ട്ലെറ്റുകൾ പൂട്ടണം. 200ൽ കൂടുതൽ പേർ അരയിടത്ത് പാലത്തെ ഔട്ട്‌ലെറ്റുകളിൽ ഒരുസമയം ഉണ്ടാകുന്നുണ്ട്".

- മുഹമ്മദ് ഷമീൽ

'അടിസ്ഥാന വർഗത്തെ പറ്റി ചിന്തിക്കണം. അന്നന്നത്തെ കൂലികൊണ്ട് ജിവിക്കുന്നവർ കഷ്ടത്തിലായി. ഇത്തരക്കാരെ സഹായിക്കാൻ നടപടി വേണം".

- സി. അബ്ദുറഹിമാൻ

'കേന്ദ്രസർക്കാർ പരീക്ഷകൾ മാറ്റിവെച്ചിട്ടും കേരളത്തിൽ അതിന് തയ്യാറായിട്ടില്ല. പ്രൊഫഷണൽ കോളേജുകളുൾപ്പെടെയുള്ള പരീക്ഷകൾ മാറ്റണം"

- വിദ്യാബാലകൃഷ്ണൻ

'നിരീക്ഷണത്തിൽ കഴിയുന്നവരെ ശത്രുക്കളെ പോലെ കാണരുത്. അവരുടെ ആവശ്യങ്ങൾ അംഗീകരിക്കണം".

- പി.എം. സുരേഷ് ബാബു

'വയോജനങ്ങളെ പരിചരിക്കുന്ന മൊബൈൽ ഡിസ്‌പൻസറി പുനഃരാരംഭിക്കണം".

- നമ്പിടി നാരായണൻ

'നിർദേശം മറികടന്ന് അൺ എയ്ഡഡ് സ്കൂളുകളിൽ നടക്കുന്ന ക്ലാസുകൾ തടയണം".

- കെ.കെ. റഫീഖ്

'സന്നദ്ധ സംഘടനകളൊരുക്കിയ പല കൈകഴുകൽ കേന്ദ്രങ്ങളിലും വെള്ളമില്ല. ഇവിടങ്ങളിൽ വെള്ളമെത്തിക്കണം".

- എം.സി. അനിൽകുമാർ

'കൊറോണ പ്രതിരോധ ബോധവത്കരണം ഹിന്ദിയിൽ കൂടി നടത്തണം".

- സി.കെ. സീനത്ത്

'സോണൽ ഓഫീസുകളിലെ പ്രവർത്തന സമയം വർദ്ധിപ്പിക്കണം".

- എൻ. സതീഷ്‌കുമാർ

'ആഴ്ച ചന്തകളും സൂപ്പർമാർക്കറ്റുകളും നിയന്ത്രിക്കണം".

- കെ. നിർമല

'ബീച്ചിലെ നിയന്ത്രണം കർക്കശമാക്കണം. കൂടുതൽ പേർ ബിച്ചിലെത്തുന്നുണ്ട്".

- കെ. നജ്മ

'എ.ടി.എമ്മിൽ സാനിറ്റൈസറുകൾ ഉറപ്പാക്കണം. ബാറുകളുടെ പ്രവർത്തനം നിരോധിക്കണം".

- കെ.സി. ശോഭിത

'ആരോഗ്യ വിഭാഗത്തിന്റെ പ്രവർത്തനം ശക്തമാക്കണം. പലപ്പോഴും വിളിച്ചാൽ കിട്ടുന്നില്ല. വിദേശത്ത് നിന്നെത്തുന്നവർ പുറത്തിറങ്ങുന്നുണ്ട്".

- അയിഷാബി