indian-railways

കോഴിക്കോട്: കൊറോണ ബാധിതരുടെ എണ്ണം ഉയരുന്നതിനിടെ രോഗവ്യാപനം തടയാൻ തീവ്ര മുൻ കരുതൽ നടപടികളുമായി കൊങ്കൺ റെയിൽവേ. ഇന്ത്യൻ റെയിൽവേയെ അപേക്ഷിച്ച് കൂടുതൽ കാര്യക്ഷമമായ കരുതലാണ് കൊങ്കൺ മാനേജ്മെന്റിന്റേത്.

മുൻകരുതൽ ഇങ്ങനെ:

 കൊങ്കൺപാതയിലൂടെ ഓടുന്ന എല്ലാ ട്രെയിനുകളിലും കൃത്യമായ ഇടവേളകളിൽ ഫോഗിംഗിന് പുറമെ ശുചീകരണവും അണുനശീകരണവും.

 ബുക്കിംഗ് ഓഫീസ്, വെയ്റ്റിംഗ് റൂം, വിശ്രമമുറി, ടോയ്ലറ്റ്, കൗണ്ടർ എന്നിവിടങ്ങളിലും അണുനശീകരണം.

 കൊറോണ ബാധയുണ്ടെന്ന് സംശയം തോന്നിയാൽ ചികിത്സ തേടാൻ ഹെല്പ് ലൈൻ: 022 - 27561721.

 എല്ലാ എ.സി ട്രെയിനുകളിലും കമ്പിളിപ്പുതപ്പ് നിറുത്തി. കർട്ടണുകൾ ഒഴിവാക്കി.

 എല്ലാ ജീവനക്കാർക്കും ഹാൻഡ് സാനിറ്റൈസറും മാസ്കും.

 കൃത്യമായ ഇടവേളകളിൽ എല്ലാ പ്ളാറ്റ്ഫോമുകളിലും കൊറോണ സംബന്ധിച്ചുള്ള ബോധവത്കരണ സന്ദേശം.

 യാത്രക്കാർ കൂട്ടംകൂടി നിൽക്കുന്നത് തടയും.

 കൊങ്കൺപാതയിലെ വിവിധ ആശുപത്രികളിലായി വൈറസ് ബാധിതർക്ക് 60 കട്ടിലുകൾ (ചിപ്ലുൻ -7, രത്നഗിരി -20, വെർണ -8, മഡ്‌ഗോവ -10, കാർവാർ -5, ഉഡുപ്പി -10).

.