പരീക്ഷാഫലം
അദീബെ ഫാസിൽ പ്രിലിമിനറി ഒന്നാം വർഷം, സപ്ലിമെന്ററി (പഴയ സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പ്രിലിമിനറി ഒന്നാം വർഷ പരീക്ഷ എഴുതിയവർക്ക് പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ മൂന്ന്.
ഒന്നാം സെമസ്റ്റർ എം.എസ് സി അപ്ലൈഡ് സൈക്കോളജി, മൂന്നാം സെമസ്റ്റർ എം.എ ഫോക്‌ലോർ സ്റ്റഡീസ്, മൂന്നാം സെമസ്റ്റർ എം.ലിബ്.ഐ.എസ്.സി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
പരീക്ഷാ അപേക്ഷ
ഒൻപതാം സെമസ്റ്റർ ബി.ബി.എഎൽ എൽ.ബി (ഓണേഴ്‌സ്) സപ്ലിമെന്ററി, അഞ്ചാം സെമസ്റ്റർ എൽ എൽ.ബി (ത്രിവത്സരം) യൂണിറ്ററി സപ്ലിമെന്ററി സേ പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള ലിങ്ക് ഇന്ന് ലഭ്യമാവും. പരീക്ഷ 23ന് ആരംഭിക്കും.