രാമനാട്ടുകര: രാമനാട്ടുകര റസിഡന്റ്‌സ് അസോസിയേഷൻ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ രാമനാട്ടുകര മേൽപ്പാലത്തിന് അടിവശത്തെ കൊറോണ ചെക്ക് പോയിന്റിലേക്ക് ഇൻഫ്രാറെഡ് തെർമോമീറ്റർ നൽകി. ഇവിടെ കെ എസ് ഇ ബി യുടെ സഹായത്തോടെ ലൈറ്റും സ്ഥാപിച്ചു.
ഫറോക്ക് സി ഐ കെ. കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ഇബ്രാഹിം ഇൻഫ്രാറെഡ് തെർമോമീറ്റർ ഏറ്റുവാങ്ങി, റെയ്‌സ് പ്രസിഡന്റ് പറമ്പൻ ബഷീർ, സെക്രട്ടറി കെ സി രവീന്ദ്രനാഥ്, ജോയിന്റ് സെക്രട്ടറി അംജിത്, സുനിത, ട്രാഫിക് സബ് ഇൻസ്‌പെക്ടർ സി കെ .അരവിന്ദാക്ഷൻ, ഫറോക്ക് പൊലീസ് സ്റ്റേഷൻ മോണിറ്ററിംഗ് ചെയർപേഴ്സൺ റസീന, റിട്ട. എസ് ഐ സുബൈർ എന്നിവർ സംസാരിച്ചു.