രാമനാട്ടുകര​: ​സർക്കാർ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് കൊറോണ ഭീതി മൂലം ജനങ്ങൾ വിട്ടു നിൽക്കുന്നതിനാൽ വ്യാപാരമേഖല രൂക്ഷമായ പ്രതിസന്ധിയിലായ സാഹചര്യത്തിൽ​ കെട്ടിട ഉടമകൾ മൂന്ന് മാസത്തേക്ക് വാടക ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് അലി പി. ബാവ അ​ദ്ധ്യക്ഷത വഹിച്ചു​.​ സലീം രാമനാട്ടുകര, പി.എം അജ്മൽ, കെ.കെ ശിവദാസ്, പി പി എ നാസർ, സി അബ്ദുൽ ഖാദർ, സി ദേവൻ, ടി മമ്മദ് കോയ, പി ടി ചന്ദ്രൻ, എം കെ സമീർ എന്നിവർ സംസാരിച്ചു​.​

കൊറോണയും പക്ഷിപ്പനിയും മൂലം പ്രയാസപ്പെടുന്ന​ രാമനാട്ടുകര ​മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്‌സിലെ വ്യാപാരികൾക്ക് മൂന്നു മാസത്തെ കെട്ടിട വാടക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യൂണിറ്റ് ഭാരവാഹികൾ മുനിസിപ്പൽ ​ചെയർമാൻ ​വാഴയിൽ ബാലകൃഷ്ണ​ന് ​ നിവേദനം ​നൽകിയിട്ടുമുണ്ട്. ​