kstp-road

മുക്കം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുൾപ്പെടുത്തി തിരുവമ്പാടി മണ്ഡലത്തിലെ 35 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിക്ക് 7 . 60 കോടി രൂപ അനുവദിച്ചു. 2018 ലും 2019 ലും ഉണ്ടായ പ്രളയത്തിൽ തകർന്ന 35 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ - പരിഷ്കരണ പ്രവൃത്തികൾക്കായാണ് തുക അനുവദിച്ചത്. തിരുവമ്പാടി മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമായാണ് ഈ 35 റോഡുകൾ. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾ മുഖേനയാണ് പദ്ധതിനിർവഹണം നടത്തുക. തദ്ദേശഭരണ എൻജിനിയറിംഗ് വിഭാഗം വിശദ പദ്ധതി രേഖ തയ്യാറാക്കി ജില്ലാതല സമിതിയിൽ നിന്നു സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ സ്വീകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.

നിർമാണത്തിനു ശേഷമുള്ള രണ്ടു വർഷത്തേയ്ക്ക് പരിപാലനവും ഉൾപ്പെടുന്നതാണ് പദ്ധതി. കാരശ്ശേരി പഞ്ചായത്തിലെ മുക്കംകടവ് - ആനയാംകുന്ന് റോഡ്-35 ലക്ഷം, കറുത്ത പറമ്പ്-മോലികാവ് റോഡ് -20 ലക്ഷം,ആറാം ബ്ലോക്ക് - കോലോത്തുംകടവ് റോഡ് - 10 ലക്ഷം, മുരിങ്ങംപുറായി - മലാംകുന്ന് റോഡ്-25 ലക്ഷം, കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് - പാലക്കുന്ന് റോഡ്- 10 ലക്ഷം, ചൂരമുണ്ട -തൊഴിലാളിക്കുന്ന് റോഡ് 15 ലക്ഷം, പുലിക്കയം - പറപ്പറ്റ റോഡ് 15 ലക്ഷം, നെല്ലിക്കയം - പുല്ലുവേലിപ്പടി - പുലിക്കയം റോഡ്- 10 ലക്ഷം,കോളേജ് പടി -ഇത്താക്ക് കോളനി - പൂളപ്പാറ റോഡ്- 10 ലക്ഷം, മരുതിലാവ്- മേലെ മരുതിലാവ് റോഡ് 15 ലക്ഷം, മൈക്കാവ് - ആനിക്കോട്- മില്ലുംപടി - റോഡ് 15 ലക്ഷം, കൊടിയത്തൂർ പഞ്ചായത്തിലെ കൊടിയത്തൂർ -കാരാട്ട് റോഡ്- 10 ലക്ഷം, തോട്ടുമുക്കം - പനമ്പിലാവ് റോഡ് 121 ലക്ഷം, ചെറുവാടി - താഴത്തുമുറി റോഡ് 20 ലക്ഷം, കൂടരഞ്ഞി പഞ്ചായത്തിതിലെ മഞ്ഞപ്പൊയിൽ - കുളിരാമുട്ടി ബൈപ്പാസ് റോഡ് - 10 ലക്ഷം, മഞ്ഞക്കടവ്- പള്ളിക്കുന്ന്- നായാടംപൊയിൽ റോഡ് 10 ലക്ഷം, താഴെ കക്കാട് കോളനി - കള്ളിപ്പാറ റോഡ് 10 ലക്ഷം, കല്ലംപുല്ല് - ഓടപ്പൊയിൽ റോഡ് 25 ലക്ഷം, പൂവാറൻ തോട് - കല്ലം പുല്ല് കോളനി - തമ്പുരാൻ കൊല്ലി റോഡ് 20 ലക്ഷം, ആനയോട് - കൂരിയോട് റോഡ് 10 ലക്ഷം, പുതുപ്പാടി പഞ്ചായത്തിലെ തേക്കിൻതോട്ടം -കണ്ണപ്പൻകുണ്ട് റോഡ് 15 ലക്ഷം , ചെമ്മരം പറ്റ - കൈപ്പുറം റോഡ് ലക്ഷം,എലോക്കര -തട്ടൂർ പറമ്പ് റോഡ് 40 ലക്ഷം, പുല്ലാഞ്ഞിമേട് - താഴെ വനഭൂമി റോഡ് 15 ലക്ഷം, തിരുവമ്പാടി പഞ്ചായത്തിലെ മണിയമ്പറ്റ റോഡ്-20 ലക്ഷം, മാവാതുക്കൽ - ആനക്കുഴി റോഡ്. 20 ലക്ഷം, മരക്കാട്ട്പുറം- പാറപ്പുറത്ത് റോഡ്- 10 ലക്ഷം, ചവലപ്പാറ- രാജീവ് ഗാന്ധി റോഡ്-15 ലക്ഷം, കണ്ണന്താനംപടി കലുങ്ക് 35 ലക്ഷം, കാവുങ്കല്ലേൽ - കക്കാട്ടുപാറ റോഡ് 10 ലക്ഷം, മുക്കം നഗരസഭയിലെ വെസ്റ്റ് മണാശ്ശേരി- ചളിയാത്ത് റോഡ് 15 ലക്ഷം, പച്ചക്കാട് - വേനപ്പാറ റോഡ് 20 ലക്ഷം, കമ്പിളിയിടം - കുനിയിൽ റോഡ് 20 ലക്ഷം, മുതുകുറ്റിമലയിൽ - കയ്യേരിക്കൽ റോഡ് 20 ലക്ഷം, മുത്താലം - ചോലക്കുഴി റോഡ് 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചതെന്ന് ജോർജ് എം തോമസ് എം.എൽ.എ അറിയിച്ചു.