കൽപ്പറ്റ: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി കൽപ്പറ്റ മാരിയമ്മൻ ദേവീക്ഷേത്ര മഹോത്സവം ചടങ്ങുകൾ മാത്രമായി ചുരുക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വർഷങ്ങളായി മുടക്കമില്ലാതെ നടത്തുന്ന ജില്ലയിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണിത്. ഏപ്രിൽ ഒന്ന് മുതൽ 6 വരെയാണ് ഉത്സവം . നഗരപ്രദക്ഷിണ ഘോഷയാത്രയും കലാപരിപാടികളും ആകാശ വിസ്മയം ഉൾപ്പെടെയുള്ള ആഘോഷങ്ങളുമാണ് ഒഴിവാക്കിയത്. ക്ഷേത്ര ചടങ്ങുകൾക്ക് പാതിരിശേരി ശ്രീകുമാരൻ നമ്പൂതിരി നേതൃത്വം നൽകും. വാർത്താസമ്മേളനത്തിൽ എം.മോഹനൻ, ഗിരീഷ് കൽപ്പറ്റ, വിജയൻ തുടങ്ങിയവർ പങ്കെടുത്തു.