1

നാദാപുരം: ചെക്യാട് പഞ്ചായത്തിലെ പുളിയാവ് നാഷണൽ കോളജിനു സമീപം കശുമാവിൻ തോട്ടത്തിന് തീ പിടിച്ചത് പരിഭ്രാന്തിയ്ക്കിടയാക്കി. വടക്കേക്കണ്ടി അബ്ദുള്ള, ചെറിയ കൊയപ്പള്ളി അമ്മദ് ഹാജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കശുമാവിൻ തോട്ടത്തിനാണു തീ പിടിച്ചത്. കശുമാവുകളും തെങ്ങിൻ തൈകളും കത്തിനശിച്ചു. ചേലക്കാട് നിന്നു സ്റ്റേഷൻ ഓഫീസർ വാസത്ത് ചേയച്ചൻകണ്ടിയുടെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്‌സിന്റെ രണ്ടു യൂണിറ്റുകളാണ് തീ നിയന്ത്രണവിധേയമാക്കിയത്. സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ പി.സി.പ്രേമൻ റസ്ക്യു ഓഫീസർമാരായ ഒ.അനീഷ്, കെ.കെ. ഷാഗിൽ, വി.കെ.അഭിലാഷ്, ലികേഷ്, പി.കെ. ജെയ്സൽ, കെ.കെ. ഷിഗിലേഷ്, കെ.ബിജു എന്നിവരുണ്ടായിരുന്നു ഫയർഫോഴ്‌സ് സംഘത്തിൽ.