കൽപ്പറ്റ: കൊറോണ വ്യാപനം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ്‌ചെയ്തു.
കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നാലാം മൈൽസ്വദേശിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന് വ്യാജപ്രചരണം നടത്തി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചതിനാണ് വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനായ പൊഴുതന മൈലുംപാത്തി സ്വദേശി താണിക്കൽ വീട്ടിൽ അബൂബക്കറിന്റെ മകൻ ഫഹദിനെ (25) കൽപ്പറ്റ പൊലീസ് അറസ്റ്റ്‌ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഈ കേസിൽ ഇനിയും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും ഇത്തരം വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ്‌ മേധാവി അറിയിച്ചു.