പരീക്ഷകൾ മാറ്റി
തിയറി, പ്രാക്ടിക്കൽ, വൈവ ഉൾപ്പെടെ എല്ലാ പരീക്ഷകളും മാറ്റി.
തീയതി നീട്ടി
വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷൻ (സി.ബി.സി.എസ്.എസ് 2019 പ്രവേശനം) രണ്ടാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.എ മൾട്ടിമീഡിയ/ബി.എ അഫ്‌സൽ ഉൽ ഉലമ റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ ഏപ്രിൽ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഫീസടച്ച് ഏപ്രിൽ 17 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ സഹിതം ജോയിന്റ് കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ് 8, എക്‌സാമിനേഷൻ ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്‌സിറ്റി ഒഫ് കാലിക്കറ്റ്, 673 635 വിലാസത്തിൽ ഏപ്രിൽ 20നകം ലഭിക്കണം.
വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷൻ രണ്ടാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.എം.എം.സി/ബി.എ അഫ്‌സൽ ഉൽ ഉലമ (സി.യു.സി.ബി.സി.എസ്.എസ്, 2015 മുതൽ പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴ കൂടാതെ ഏപ്രിൽ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഫീസടച്ച് ഏപ്രിൽ 17 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ സഹിതം ജോയിന്റ് കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ് 8, എക്‌സാമിനേഷൻ ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്‌സിറ്റി ഒഫ് കാലിക്കറ്റ്, 673 635 വിലാസത്തിൽ ഏപ്രിൽ 20നകം ലഭിക്കണം.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്, 2019 സിലബസ് 2019 പ്രവേശനം മാത്രം) ബി.എ/ബി.എസ് സി/ബി.എസ്.സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ബി.കോം/ബി.ബി.എ/ബി.എ മൾട്ടിമീഡിയ/ബി.സി.എ/ബി.കോം ഓണേഴ്‌സ്/ബി.കോം വൊക്കേഷണൽ സ്ട്രീം/ബി.എസ്.ഡബ്ല്യൂ/ബി.ടി.എച്ച്.എം/ബി.എച്ച്.എ/ബി.കോം പ്രൊഫഷണൽ/ബി.വോക്/ബി.ടി.എ/ബി.എ വിഷ്വൽ കമ്മ്യൂണിക്കേഷൻ/ബി.എ ഫിലിം ആൻഡ് ടെലിവിഷൻ/ബി.എ മൾട്ടിമീഡിയ/ബി.എ അഫ്‌സൽ ഉൽ ഉലമ റഗുലർ പരീക്ഷയ്ക്ക് പിഴ കൂടാതെ 23 മുതൽ ഏപ്രിൽ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഫീസടച്ച് ഏപ്രിൽ 17 വരെ രജിസ്റ്റർ ചെയ്യാം.
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്, 2015 മുതൽ 2018 വരെ പ്രവേശനം) ബി.എ/ബി.എസ് സി/ബി.എസ്.സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ബി.കോം/ബി.ബി.എ/ബി.എ മൾട്ടിമീഡിയ/ബി.സി.എ/ബി.കോം ഓണേഴ്‌സ്/ബി.കോം വൊക്കേഷണൽ സ്ട്രീം/ബി.എസ്.ഡബ്ല്യൂ/ബി.ടി.എച്ച്.എം/ബി.വി.സി./ബി.എം.എം.സി/ബി.എച്ച്.എ/ബി.കോം പ്രൊഫഷണൽ/ബി.ടി.എഫ്.പി/ബി.വോക്/ബി.ടി.എ/ബി.എ വിഷ്വൽ കമ്മ്യൂണിക്കേഷൻ/ബി.എ ഫിലിം ആന്റ് ടെലിവിഷൻ/ബി.എ മൾട്ടിമീഡിയ/ബി.എ അഫ്‌സൽ ഉൽ ഉലമ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴ കൂടാതെ 23 മുതൽ ഏപ്രിൽ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഫീസടച്ച് ഏപ്രിൽ 17 വരെ രജിസ്റ്റർ ചെയ്യാം. 2015 പ്രവേശനക്കാർക്ക് ഇത് അവസാന അവസരമായിരിക്കും.
പരീക്ഷാഫലം
ബി.വോക് ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി ഒന്ന് (നവംബർ 2016), രണ്ട് (ഏപ്രിൽ 2017), മൂന്ന് (നവംബർ 2017), നാല് (ഏപ്രിൽ 2018), അഞ്ച് (നവംബർ 2018) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.
കഴിഞ്ഞ നവംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ കമ്പാരറ്റിവ് ലിറ്ററേച്ചർ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.