കോഴിക്കോട്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം ലംഘിച്ച് ആൾക്കൂട്ടത്തിനിടയാക്കിയ കള്ള് ഷാപ്പ് ലേലത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ലേലത്തിന് വേദിയായ ജില്ലാ പ്ലാനിംഗ് കമ്മിറ്റി ഹാൾ പ്രക്ഷോഭകർ ഉപരോധിച്ചു. ഹാളിന് പുറത്ത് മുദ്രാവാക്യമുയർത്തിയതോടെ ലേല നടപടികൾ ഒരു ഘട്ടത്തിൽ തടസ്സപ്പെട്ടു. സമരക്കാർ ഹാളിനത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ച് അവരെ അറസ്റ്റ് ചെയ്തു നീക്കി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ. ശരണ്യ ഉൾപ്പെടെ വനിതാ പ്രവർത്തകരെ വനിതാ പൊലീസിന്റെ അസാന്നിധ്യത്തിൽ അറസ്റ്റ് ചെയ്യാൻ മുതിർന്നത് പ്രതിഷേധത്തിനിടയാക്കി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷെഹിൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം. ധനീഷ് ലാൽ, വി.പി ദുൽഖിഫിൽ, എസ്. ശരണ്യ, ജില്ലാ ഭാരവാഹികളായ ബവീഷ് ചേളന്നൂർ, നസീം പെരുമണ്ണ, വൈശാഖ് ണ്ണോറ, മുജീബ് പുറായിൽ,എൻ.പി ലബീബ്, ഇ.കെ ശീതൾരാജ്, ശ്രീയേഷ് ചെലവൂർ, ജവഹർ പൂമംഗലം, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി നിഹാൽ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ സിദ്ദിഖ് പരപ്പിൽ, നിമേഷ്, സുജിത്ത് ഒളവണ്ണ, അജയ് ബോസ്, സഹീർ എരഞ്ഞോള, പ്രത്യുഷ് ഒതയോത്ത്, ഷമീർ ഓമശ്ശേരി, ടി എം വരുൺ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.