img202003

മുക്കം: കൊറോണയ്‌ക്കെതിരായ സംസ്ഥാന സർക്കാരിന്റെ 'ബ്രേക്ക് ദി ചെയിൻ" കാമ്പയിൻ റസിഡന്റ്‌സ് അസോസിയേഷനുകളും ഏറ്റെടുക്കുന്നു. കാരശ്ശേരി ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ സ്ഥാപിച്ച ഹാൻഡ് വാഷിംഗ് പോയിന്റ് മുക്കം പ്രസ്‌ ക്ലബ് പ്രസിഡന്റ് സി.ഫസൽ ബാബു ഉദ്ഘാടനം ചെയ്തു. എൻ.കെ. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ എം. ധനീഷ്, പി. ഹസീന, ഫെബിൻ മാത്യു, ചിത്രലേഖ എന്നിവർ സംബന്ധിച്ചു. കൊടിയത്തൂർ സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയിലെ പ്രധാന കേന്ദ്രങ്ങളായ എരഞ്ഞിമാവ്, തോട്ടുമുക്കം, കൊടിയത്തൂർ എന്നിവിടങ്ങളിലാണ് ഹാന്റ് വാഷ് കേന്ദ്രങ്ങൾ ആരംഭിച്ചത്. ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും വിവിധ സ്ഥാപനങ്ങളിലും കൈകഴുകാനുള്ള സൗകര്യമുണ്ട്. ബോധവത്കരണ നിർദ്ദേശങ്ങൾ അടങ്ങിയ ബോർഡുകളും സ്ഥാപിച്ചു.

കൊടിയത്തൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി വെള്ളാഞ്ചിറ, ബാങ്ക് ഡയറക്ടർമാരായ പി. ഷിനോ, സന്തോഷ് സെബാസ്റ്റ്യൻ, സിന്ധുരാജൻ, ബാങ്ക് സെക്രട്ടറി കെ. ബാബുരാജ്, സി.ടി. ഗഫൂർ, കെ. വികാസ്, എൻ. ജിഷ, ജോസഫ്, ഉണ്ണി കൊട്ടാരത്തിൽ, ബിജുമോൻ ജോസഫ് എന്നിവർ സംബന്ധിച്ചു.

മണാശ്ശേരി മേച്ചേരി സമന്വയ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മണാശ്ശേരി സ്‌കൂൾ പരിസരത്തെ ബസ് സ്റ്റോപ്പിലെ കൈകഴുകൽ കേന്ദ്രം മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്ച കപ്പ് യേടത്ത് ചന്ദ്രൻ, സുരേഷ് ഇന്ദീവരം, എ.എം ബഷീർലബ്ബ, എം അശോകൻ, റോഷി, അഗസ്റ്റിൻ, കൃഷ്ണൻകുട്ടി, ബേബി, പുഷ്പൻ, സത്യൻ തുടങ്ങിയവർ സംബന്ധിച്ചു.