interstate-laburs

വടകര: കൊറോണ ഭീതി പടർന്നതോടെ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു. ട്രെയിൻ സർവിസുകൾ പലതും നിറുത്തിയ സാഹചര്യത്തിൽ ഇവർ സ്‌പെഷൽ ബസ് ഏർപ്പാടാക്കിയാണ് യാത്ര തിരിക്കുന്നത്.

അൻപതോളം തൊളിലാളികൾ ഇന്നലെ ടൂറിസ്റ്റ് ബസ് വാടകയ്ക്കു വിളിച്ച് വടകരയിൽ നിന്നും പുറപ്പെടുകയായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജോലിയില്ലാതായതും ഇവരെ നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്. കർണാടക, തമിഴ്‌നാട് അതിർത്തികൾ അടച്ചിരിക്കെ ഇവരുടെ യാത്ര പൂർത്തിയാക്കാനാവുമോ എന്ന ആശങ്കയുണ്ട് ബസ്സുകാർക്ക്.

കൊറോണ മുൻകരുതൽ ശക്തമായതോടെ ഹോട്ടൽ മേഖലകളിലും നിർമ്മാണ മേഖലകളിലുമുള്ളവർക്ക് തൊഴിലില്ലാതായി. ഇന്നലെ പുറപ്പെട്ടവർക്ക് യാത്ര പൂർത്തിയാക്കാനായാൽ കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ ഇവിടം വിടാൻ തയ്യാറായി നില്പുണ്ട്.