മലാപ്പറമ്പ്: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സഹൃദയ റീഡിംഗ് ക്ലബ് ആൻഡ് ലൈബ്രറി ഇഖ്റ ആശുപത്രിക്ക് സമീപം സജ്ജീകരിച്ച കൈകഴുകൽ കേന്ദ്രം മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെ.എഫ് ജോർജ് ഉദ്ഘാടനം ചെയ്തു. ക്ലബ് സ്ഥാപക അംഗം പെന്നാത്ത് അശോകൻ നേതൃത്വം നൽകി. സെക്രട്ടറി ബൽരാജ്, ഷിനോജ് പുളിയോളി, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.