കോട്ടൂർ: പാലോളി ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കുഞ്ഞിരായന്റെ വീടിനു നേരെ അക്രമം. കല്ലേറിൽ ജനൽ ചില്ലുകളും ജനൽചട്ടയും തകർന്നു.
വീട്ടുമുറ്റത്തു വന്ന അക്രമികൾ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുറക്കാതായപ്പോൾ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ശേഷമാണ് കല്ലെറിഞ്ഞതെന്ന് കുഞ്ഞിരായൻകുട്ടി പറഞ്ഞു. ബാലുശ്ശേരി പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തി. അക്രമികളെ ഉടൻ പിടികൂടണമെന്ന് പാലോളി യിൽ ചേർന്ന മുസ്ലീം ലീഗ് നേതൃത്വ യോഗം ആവശ്യപ്പെട്ടു. ടി.എ. റസാഖ് അദ്ധ്യക്ഷത വഹിച്ചു.