indian-

ഷൊർണൂർ: ഡെറാഡൂൺ -കൊച്ചുവേളി എക്‌സ്‌പ്രസിന്റെ എസ്-7 കമ്പാർട്ട്‌മെന്റിൽ യാത്രക്കാർ കയറരുതെന്ന റെയിൽവേ അറിയിപ്പ് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ ട്രെയിൻ ഷൊർണൂരിലെത്തും മുമ്പേ യാത്രക്കാർക്കുള്ള മുന്നറിയിപ്പ് നൽകിയിരുന്നു. കൊറോണാ വൈറസ് ബാധിതനെന്ന് സംശയിക്കുന്നയാൾ ഈ കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്തിരുന്നുവെന്നതാണ് മുന്നറിയിപ്പിന് ഇടയാക്കിയത്.

ദുബായിൽ നിന്ന് വരുന്ന കാസർകോട് സ്വദേശി മുംബയ്‌ക്ക് സമീപത്തുള്ള കാർവാറിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ട്രെയിനിലെ എസ്-7 ബോഗിയിലായിരുന്നു ഇയാളുടെ സീറ്റ്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വച്ച് പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ ഇറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദുബായിൽ നിന്നുുള്ള യാതക്കാരനായതിനാൽ കൂടുതൽ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന നിർദ്ദേശമുള്ളതിനാലും ബോഗി അണുവിമുക്തമാക്കേണ്ടതിലുമാണ് ഈ ബോഗിയിൽ മറ്റുള്ളവർ കയറരുതെന്ന മുന്നറിയിപ്പ് റെയിൽവേ നടത്തിയത്. കൊറോണ വ്യാപനത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനുകളിലെല്ലാം കർശന നിയന്ത്രണങ്ങളാണുള്ളത്.