കോഴിക്കോട്: കൊറോണ വ്യാപന സാദ്ധ്യതയ്‌ക്കെതിരേ സർക്കാർ നടത്തുന്ന മുൻകരുതലുകളോട് സഹകരിച്ച് ആസ്റ്റർ മിംസ് ആശുപത്രിയിൽ സൗജന്യ ഓൺലൈൻ കൺസൽട്ടേഷൻ ആരംഭിച്ചു. ഇന്റേണൽ മെഡിസിൻ, എമർജൻസി മെഡിസിൻ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലിമെഡിസിൻ വിഭാഗത്തിന്റെ സേവനം രാജ്യത്തിന്റെ എല്ലാഭാഗത്തുള്ള രോഗികൾക്കും ലഭ്യമാകും.
കൊറോണ രോഗലക്ഷണങ്ങൾ സംശയിക്കുന്നവർക്കാണ് ടെലിമെഡിസിൻ വിഭാഗത്തിന്റെ സൗകര്യം ഉപയോഗപ്രദമാവുക. ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിനു കീഴിലുള്ള ആശുപത്രികളുടെ വെബ്‌സൈറ്റോ, ഫെയ്‌സ് ബുക്ക് പേജോ സന്ദർശിച്ച് അതിലെ ലിങ്കിലൂടെ നേരിട്ടു ടെലിമെഡിസിൻ സംവിധാനത്തിലേക്ക് പ്രവേശിക്കാം. തുടർന്ന് രോഗികളുടെ സൗകര്യത്തിനനുസരിച്ചുള്ള സമയം ബുക്ക് ചെയ്തശേഷം വിദഗ്ദ്ധ ഡോക്ടറുമായി മുഖാമുഖം സംസാരിക്കുവാൻ സാധിക്കും. ലോകാരോഗ്യ സംഘടനയുടെയും പ്രാദേശിക മെഡിക്കൽ പ്രോട്ടോക്കോളുകളുടെയും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ആസ്റ്റർ മിംസ് ആശുപത്രിയിൽ ടെലിമെഡിസിൻ സംവിധാനം ആരംഭിച്ചത്.
കൂടാതെ അത്യാവശ്യമുള്ള രോഗികൾക്ക് അനിവാര്യമായ ചികിത്സാ സംവിധാനങ്ങൾ (വിദഗ്ദ്ധ ഡോക്ടറുടെ സേവനവും, വീട്ടിൽ ഐ.സി.യു സംവിധാനങ്ങളുൾപ്പെടെ സജ്ജീകരിക്കൽ) ആസ്റ്റർ അറ്റ് ഹോം പദ്ധതിയുടെ ഭാഗമായും സജ്ജീകരിച്ചിട്ടുണ്ട്. ആസ്റ്റർ @ ഹോം സേവനങ്ങൾക്ക്, ഫോൺ: 8606234234.