കൽപ്പറ്റ: വയനാട് ജില്ലയിലെ മെഡിക്കൽ ഷോപ്പ്, പച്ചക്കറി, ഹോട്ടൽ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെയാക്കിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
എല്ലാ കടകളുടെയും മുന്നിൽ കൈകൾ ശുദ്ധിയാക്കാനുള്ള സോപ്പ് വെള്ളം എന്നിവ വയ്ക്കണ.മെന്നും കടയിൽ വരുന്നവരുടെ പേര്,ഫോൺ നമ്പർ അടക്കമുള്ള ഒരു രജിസ്റ്റർ തയ്യാറാക്കണമെന്നും സ്ഥാപനത്തിന്റെ ഉള്ളും പരിസരങ്ങളും അണുവിമുക്തമാണെന്ന് ഇടക്കിടയ്ക്ക് ഉറപ്പ് വരുത്തണമെന്നും സമിതി ജില്ലാ കമ്മിറ്റി
ആവശപ്പെട്ടു.
അയൽ ജില്ലയായ കൂർഗിൽ കൊറോണ സ്ഥിതീകരിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.