hospital

കുറ്റിയാടി: കൊറോണ ഭീഷണിയെ തുടർന്ന് കുറ്റിയാടി ഗവ. ആശുപത്രിയിൽ രോഗികളുടെ വരവ് കുറഞ്ഞു. ദിവസവും ശരാശരി ആയിരത്തി മുന്നൂറിലധികം ഒ.പിടിക്കറ്റുകൾ വിതരണം ചെയ്യുന്ന ആശുപത്രിയിൽ ഇന്നലെ രാവിലെ 250 രോഗികളാണെത്തിയത്.

രോഗികൾ കുറവായതിനാൽ ലാബിലും ഫാർമസിയിലും തിരക്ക് അനുഭവപ്പെട്ടില്ല. അതേസമയം കൊറോണ പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി കുറ്റിയാടി ഹെൽത്ത് ബ്ലോക്കിന്ന് കീഴിലെ ഒമ്പത് പഞ്ചായത്തുകളിൽ വിദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 1164 പേർ നീരീക്ഷണത്തിലുള്ളത്. ഇന്നലെ 200 പേരെ നീരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്.