ജാഗ്രതാ സമിതികൾ 1,80,512 വീടുകൾ സന്ദർശിച്ചു
ഐസൊലേഷൻ വാർഡുകളിൽ 1832 കട്ടിലുകൾ
അതിർത്തിയിൽ 13,643 വാഹനങ്ങൾ പരിശോധിച്ചു
കൽപ്പറ്റ: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുവരുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത ശക്തമാക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശിച്ചു. ആരോഗ്യ പ്രവർത്തകരുടെ ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടുന്നതെന്നും മന്ത്രി പറഞ്ഞു. കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി കളക്‌ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ പേരെ പരിചരിക്കുവാൻ സാധിക്കുന്ന തരത്തിൽ കൂടുതൽ കട്ടിലുകൾ സജ്ജമാക്കണമെന്ന് യോഗത്തിൽ നിർദേശിച്ചു.
മാസ്‌ക്, കയ്യുറകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൂടുതൽ ലഭ്യമാക്കും. എം.എൽ.എ ഫണ്ട് ഉപയോഗപ്പെടുത്തി ആറ് വെന്റിലേറ്ററുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. ഏഴ് വെന്റിലേറ്ററുകളാണ് നിലവിൽ സർക്കാർ മേഖലയിലുള്ളത്. ആദിവാസി കോളനികൾ, തെരുവിൽ കഴിയുന്നവർ എന്നിവരെ കേന്ദ്രീകരിച്ച് കൂടുതൽ ജാഗ്രത പുലർത്തുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. തെരുവിൽ കഴിയുവർക്ക് ഭക്ഷണം ലഭ്യമാക്കി പരിശോധന ശക്തമാക്കാൻ പഞ്ചായത്ത് ഭരണസമിതിയും നഗരസഭകളും മുൻ കൈയ്യെടുക്കാൻ നിർദേശം നൽകി. കുടകിലേക്കുള്ള യാത്ര ഒഴിവാക്കുന്നതിനായി കോളനികൾ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികൾ സജ്ജമാക്കുവാനും ബോധവത്കരണം നൽകുവാനും ട്രൈബൽ ഡിപ്പാർട്ട്മെന്റിന് നിർദേശം നൽകി.
പ്രായമേറിയവരുടെ സംരക്ഷണം ശക്തമാക്കുന്നതിനുള്ള ഇടപെടലിനായി പ്രത്യേക ലിസ്റ്റ് അക്ഷയ വഴി തയ്യാറാക്കുന്നുണ്ട്. ഏപ്രിൽ മാസം വരെയുള്ള റേഷൻ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.
ആംബുലൻസ് ഡ്രൈവർമാർക്ക് പരിശീലനം നൽകും. ഹോമിയോ വകുപ്പ് മുഖേന രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകൾ ലഭ്യമാക്കി വരുതായി ഡി.എം.ഒ അറിയിച്ചു.
യോഗത്തിൽ സി.കെ ശശീന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ, സബ് കളക്ടർ വികൽപ് ഭരദ്വാജ്, ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക, എ.ഡി.എം തങ്കച്ചൻ ആന്റണി, ഡെപ്യൂട്ടി കളക്ടർ കെ. അജീഷ് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിൽ 153 പേർ കൂടി നിരീക്ഷണത്തിൽ
കൽപ്പറ്റ:കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 153 പേർ കൂടി നിരീക്ഷണത്തിൽ. ഇതോടെ 912 പേർ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലായി. 32 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 28 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 4 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭ്യമാവാനുണ്ട്.
കാസർകോട് ജില്ലയിൽ
നിന്നുള്ളവർ വീടുകളിൽ കഴിയണം
കൽപ്പറ്റ: കാസർകോട് ജില്ലയിൽ കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അവിടെ നിന്ന് ജില്ലയിലേക്ക് തിരിച്ച് വരുവർ 14 ദിവസം വീടുകളിൽ കഴിയണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഓഫീസുകൾക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചതിനാൽ ഒട്ടേറെ പേർ ജില്ലയിലേക്ക് തിരിച്ച് വരാൻ സാധ്യതയുണ്ട്. ഇവർ മുൻകരുതലിന്റെ ഭാഗമായി വീടുകളിൽ കഴിയണം.
ക്വാറന്റൈൻ ലംഘിച്ചാൽ
നടപടി
കൽപ്പറ്റ: വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇതിനകം പിടിക്കപ്പെട്ടവരിൽ പലരും വിദേശത്ത് ജോലിയുള്ളവരാണ്. ഇവരുടെ പാസ്‌പോർട്ട് പൊലീസ് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കും. കോടതി നടപടി ക്രമങ്ങൾ കഴിഞ്ഞാൽ മാത്രമേ പാസ്‌പോർട്ട് തിരികെ ലഭിക്കൂ. ഇത് ജോലിസംബന്ധമായ പ്രതിസന്ധികൾ സൃഷ്ടിക്കും. ഇത്തരം നടപടികൾ ഒഴിവാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് വീടുകളിൽ കഴിയുന്നതാണ് ഉചിതമെന്ന് കളക്ടർ ചൂണ്ടിക്കാട്ടി.
വിർച്വൽ ട്രെയിനിങിൽ വയനാടൻ മാതൃക
* പരിശീലനം നൽകിയത് 991 പേർക്ക്
കൽപ്പറ്റ: കൊറോണ രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പരിശീലനം ഓൺലൈനാക്കി വയനാട്ടിലെ കൊറോണ പ്രിവൻഷൻ വിങ്. കോറോണ വൈറസ് കൺട്രോൾ ടീമിന്റെ ഭാഗമായ ട്രെയിനിങ് ആൻഡ് അവേർനസ് ജനറേഷൻ വിങിന്റെ നേതൃത്വത്തിലാണ് വേറിട്ട പ്രവർത്തനം. വിവരസാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയാണ് വിർച്വൽ ട്രെയിനിങ് ടീമിന്റെ ഇടപെടൽ. ആളുകൾ കൂടുന്നത് ഒഴിവാക്കണമെന്ന സർക്കാർ നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കോവിഡ് അവബോധ പരിശീലനവും സംശയനിവാരണവും ഓലൈനാക്കുകയെന്ന ആശയത്തിലേക്ക് എത്തിയത്. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി അഭിലാഷാണ് മാസ്റ്റർ ട്രെയിനർ.
സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ വിവിധ വാട്സ്ആപ് ഗ്രൂപ്പുകളിൽ അംഗങ്ങളാണ്. ഇത്തരം ഗ്രൂപ്പിലേക്ക് അംഗങ്ങളുടെ സമയക്രമം അനുസരിച്ച് അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ മാസ്റ്റർ ട്രെയിനറെ ആഡ് ചെയ്യുകയാണ് പരിശീലനത്തിന്റെ ആദ്യഘട്ടം. ഈ സമയം അംഗങ്ങളെല്ലാം ഓൺലൈനിൽ ഉണ്ടായിരിക്കണം. തുടർന്ന് കോവിഡ്19 രോഗബാധയുടെ പശ്ചാത്തലവും എടുക്കേണ്ട മുൻകരുതലുകളും മാസ്റ്റർ ട്രെയിനർ ശബ്ദസന്ദേശമായി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും. തുടർന്ന് അംഗങ്ങൾക്ക് സംശയങ്ങൾ എഴുതി ചോദിക്കാം. ഇതിനുള്ള വിശദീകരണത്തിനു ശേഷം അംഗങ്ങളുടെ സംശയങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകി ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് ആവുകയാണ് ചെയ്യുത്.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ദുരന്തനിവാരണ സേന, നെഹ്റുയുവകേന്ദ്ര വോളന്റിയർമാർ, പൾസ് എമർജൻസി മെഡിക്കൽ ടീം, റെഡ്‌ക്രോസ് സൊസൈറ്റി, പഞ്ചായത്ത് പ്രസിഡന്റ്‌സെക്ര'റിമാർ, പാരാലീഗൽ വോളന്റിയർമാർ, സാമൂഹികനീതി വകുപ്പിന്റെ സ്‌കൂൾ കൗസർമാർ, യുവജനസംഘടനകൾ തുടങ്ങി നിരവധി വാട്സ്ആപ് ഗ്രൂപ്പുകളിലെ 991 അംഗങ്ങൾക്ക് ഇതിനകം വിർച്വൽ ട്രെയിനിങ് നൽകിക്കഴിഞ്ഞു.