obit

കോഴിക്കോട്: ഖത്തറിൽ ഇന്നലെ പുലർച്ചയുണ്ടായ വാഹനാപകടത്തിൽ ട്രെയിലർ ലോറി ഡ്രൈവർ താമരശ്ശേരി വെഴുപ്പൂർ മണ്ണാർതൊടുകയിൽ മുഹമ്മദ് നജീബ് (43) മരിച്ചു. ദോഹ - സൽവാ റോഡിൽ എക്‌സിറ്റ് 35 ലായിരുന്നു അപകടം.

റെഡ്‌കോ അൽമന കൺസ്ട്രക്ടഷൻ കമ്പനി ജീവനക്കാരനായിരുന്നു. ഇതേ കമ്പനിയിലെ മറ്റൊരു ട്രെയിലറിന് പിറകിലിടിച്ചാണ് അപകടം. മുന്നിലെ ട്രെയിലർ ലോറി വരമ്പ് കണ്ട് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ നജീബ് ഓടിച്ച ട്രെയിലർ അതിന് പിറകിലിടിക്കുകയായിരുന്നു. ഉടനെ ഹമദ് ഇന്റർനാഷണൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു രണ്ടു ലോറിയിലെയും ഡ്രൈവർമാർ.

നജീബ് ഖത്തറിലേക്ക് പോയത് രണ്ടു മാസം മുമ്പായിരുന്നു. ഖബറടക്കം ഖത്തറിൽ തന്നെ നടക്കും.

പരേതനായ മരക്കാർകുട്ടി മുസ്ല്യാരുടെയും ആയിശയുടെയും മകനാണ്. ഭാര്യ: സഫീന. മക്കൾ: ഷഹന ജബിൻ, ഇഷ ഫാത്തിമ, മുഹമ്മദ് ഹിഷാം. സഹോദരങ്ങൾ: എം.ടി. അബ്ദുള്ള, എം.ടി.എ. കരീം ഫൈസി (വെഴുപ്പൂർ മഹല്ല് സെക്രട്ടറി), എം.ടി. സലീം (ഖത്തർ),