money

പേരാമ്പ്ര: റോഡുൾപ്പെടെ അടിസ്ഥാന സൗകര്യവികസനത്തിന് മുൻതൂക്കം നൽകി മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ച 2020-21 വർഷത്തെ ബഡ്ജറ്റിന് ഭരണസമിതിയുടെ അംഗീകാരം. 25 കോടിയുടെ പദ്ധതികളാണ് പഞ്ചായത്തിൽ നടപ്പാക്കുന്നത്. പ്രസിഡന്റ് പി.കെ.റീനയുടെ അദ്ധ്യക്ഷതയിൽ നടന്ന ഭരണ സമിതി യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.ടി.രാജൻ ബഡ്ജറ്റ് അവതരിപ്പിച്ചു. റോഡ് വികസനത്തിനായി 23960000 രൂപയും വയോജനങ്ങളുടെയും കുട്ടികളുടെയുo സ്ത്രീകളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്കും, പെൻഷൻ വിതരണത്തിനുമായി 66350000 രൂപയും, പട്ടികജാതി വികസനത്തിനായി 26650000 രൂപ യും ,ലൈഫ് ഭവനപദ്ധതിക്കായ 164 25000 രൂപയും കുടിവെളള പദ്ധതികൾക്കായി 8150000 ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കാർഷിക-മൃഗസംരക്ഷണ- ക്ഷീര വികസന പദ്ധതികൾക്കായി 79 25000 രൂപ യും ആരോഗ്യമേഖലക്കായി 45 70000 രൂപയും, മാലിന്യ സംസ്കരണത്തിനായി 18 ലക്ഷം രൂപയും പഞ്ചായത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി 10 50000 ലക്ഷം രൂപയും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണ നിർവ്വഹണത്തിനും, ഓഫീസ് നവീകരണത്തിനുമായി 41 ലക്ഷം രൂപ ബഡ്ജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. മേപ്പയ്യൂർ ടൗൺ വികസനത്തിനും ബസ്സ് സ്റ്റാന്റ് നിർമ്മാണത്തിനുമായി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട് മുന്നിരിപ്പ് തകയായ 68922401 രൂപ ഉൾപ്പെടെ 30 66583 21 രൂപ വരവും, 247829490 രൂപ ചെലവു o കണക്കാക്കുന്ന ബഡ്ജറ്റിൽ മിച്ചമായി 5882883 1 രൂപ പ്രതീക്ഷിക്കുന്നു ' ബഡ്‌ജറ്റിന്റെ ചർച്ചയിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഇ.ശ്രീജയ, യൂസഫ് കോറോത്ത്, വി.പി.രമ, മെമ്പർമാരായ ഭാസ്കരൻ കൊഴുക്കല്ലൂർ, ആന്തേരി കമല ,ഷർമിന കോമത്ത്, എന്നിവർ പങ്കെടുത്തു.