koyi

കൊയിലാണ്ടി: കൊറോണ വൈറസിനെതിരെ പ്രതിരോധ പ്രവർത്തനം കടുപ്പിച്ച് കൊയിലാണ്ടി നഗരസഭ. ചെയർമാൻ അഡ്വ.കെ.സത്യന്റെ അധ്യക്ഷയിൽ ചേർന്ന ജാഗ്രതാ സമിതി യോഗത്തിലാണ് വാർഡ് തല ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ കൈകൊണ്ടത്. കൊറോണയുടെ പശ്ചാത്തലത്തിൽ കരിച്ചന്തയും പൂഴ്ത്തിവയ്പ്പും വില വർദ്ധനവും നിയന്ത്രിക്കുന്നതിന് പൊലീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. യോഗത്തിൽ മുനിസിപ്പൽ സെക്രട്ടറി എൻ സുരേഷ് കുമാർ, കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പ്രതിഭ, മെഡിക്കൽ ഓഫീസർ ഡോ. അനി കൊയിലാണ്ടി, ജോയിന്റ് ആർ.ടി.ഒ സനൽ കുമാർ, ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ സി.പി ആനന്ദൻ, റേഷനിംഗ് ഇൻസ്പെക്ടർ എൻ.കെ സുരേന്ദ്രൻ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി രമേശൻ, എസ്.ഐ എസ് .ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

പ്രതിരോധ പ്രവർത്തനങ്ങൾ ഇങ്ങനെ

1. നിരീക്ഷണത്തിലുള്ള വ്യക്തികളെ ശ്രദ്ധിക്കും, അവർക്കാവശ്യമായ സഹായങ്ങൾ നൽകും.

2. നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിലെ തിരക്ക് നിയന്ത്രിക്കും,

3. വാഹന പരിശോധന നടത്തും, വാഹനങ്ങൾ ക്ലീൻ ചെയ്യുന്നതിന് നിർദ്ദേശം നൽകും.

4. ബസ്‌സ്റ്റാന്റുകളിൽ ബോധവൽക്കരണം നടത്തും.

5. ബസ് സ്റ്റാന്റ് ,മാർക്കറ്റ്, ആശുപത്രി, റെയിൽവെ സ്റ്റേഷൻ, ഹാർബർ എന്നിവ അണുവിമുക്തമാക്കും.